മുംബൈ: മുംബൈ ഘട്കോപറിലെ നേവൽ ഗേറ്റിന് സമീപം തിങ്കളാഴ്ച രാവിലെ യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. ഏകദേശം മുപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണിതെന്ന് പൊലീസ് പറയുന്നു. റോഡരികിലെ ഓവുചാലിലേക്ക് വലിച്ചറിഞ്ഞ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ''തലയും മുട്ടിന് താഴെയുള്ള കാലുകളുടെ ഭാ​ഗവും കാണാനില്ല. സംഭവത്തിൽ കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.''  ഘട്കോപർ പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ കുസും വാഗ്മറെ പറഞ്ഞു.