കണ്ണൂർ: പറശ്ശിനിക്കടവ് ക്ഷേത്രദർശനത്തിനെത്തിയ  കുട്ടികളുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ  യുവതി പിടിയിൽ. പാനൂർ സ്വദേശി ഷംന ബിജുവിനെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. രാവിലെ ക്ഷേത്ര ദർശനത്തിനെത്തിയ ചാലക്കുടി, കോഴിക്കോട് സ്വദേശികളുടെ കുട്ടികളുടെ രണ്ട് പവനിലധികം വരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയത്. 

ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ  അന്വേഷണത്തിലാണ് തളിപ്പറമ്പ്  പൊലീസ് പാനൂർ   മേലെ ചെമ്പാട് വാടകയ്ക്ക് താമസിക്കുന്ന ഷംന ബിജുവിനെ പിടികൂടിയത്. ഇവരിൽ നിന്നും മോഷണം പോയ സ്വർണ്ണാഭരണം കണ്ടെടുത്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.