ലക്നൗ: ഭര്‍ത്താവിന്‍റെ സഹോദരനൊപ്പം ജീവിക്കുന്നതിന് വേണ്ടി സ്വന്തം ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. ഉത്തര്‍ പ്രദേശ് ബധോഹി സ്വദേശിയായ കുങ്കും ചൗഹാനാണ് ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. ഇവരുടെ പിതാവിന്‍റേയും സഹോദരന്‍റേയും കാമുകന്‍റേയും സഹായത്തിലാണ് കൊലപാതകം നടത്തിയത്. 

ഭര്‍ത്താവ് രഞ്ജിത് ചൗഹാന്‍ മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് കുങ്കും  സ്വന്തം വീട്ടലായിരുന്നു താമസിച്ചിരുന്നത്. അവിടെയെത്തിയ രഞ്ജിത്തിനെ യുവതി തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.