എംബിബിഎസ് പൂര്‍ത്തിയാക്കിയ ഗരിമ ഉന്നത പഠനത്തിന് തയാറെടുക്കുകയായിരുന്നു. കാണാതായ ഡോക്ടറും ഗരിമയും മുമ്പ് ഒരിടത്ത് ഒന്നിച്ച് ജോലി ചെയ്തിട്ടുണ്ട്. ഇയാളും ഉന്നത പഠനത്തിന് തയാറെടുക്കുകയാണ്.
ദില്ലി: നോര്‍ത്ത് ദില്ലിയില്‍ യുവ ഡോക്ടറെ കൊല്ലപ്പെട്ട നിലയില്‍. രഞ്ജീത് നഗറിലെ വീട്ടിനുള്ളിലാണ് ഗരിമ മിശ്ര(25)യെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വാതില്‍ പുറത്ത്നിന്ന് പൂട്ടിയിട്ട നിലയില്‍ കണ്ടപ്പോള്‍ സംശയം തോന്നിയ ബന്ധുവാണ് പൊലീസിനെ അറിയിച്ചത്. പൂട്ട് തകര്‍ത്ത് അകത്തു കയറിയപ്പോഴാള്‍ കഴുത്തറുത്ത നിലയില്‍ ഗരിമയുടെ മൃതദേഹം കണ്ടെത്തി.
കൊലപാതകത്തിന് ശേഷം ഗരിമയുടെ സുഹൃത്തും അയല്‍വാസിയുമായ ഡോക്ടര്‍ ചന്ദ പ്രകാശ് വര്‍മയെ കാണാനില്ല. ഇയാളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ഇയാളുടെ കൂടെ താമസിക്കുന്ന സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.
എംബിബിഎസ് പൂര്‍ത്തിയാക്കിയ ഗരിമ ഉന്നത പഠനത്തിന് തയാറെടുക്കുകയായിരുന്നു. കാണാതായ ഡോക്ടറും ഗരിമയും മുമ്പ് ഒരിടത്ത് ഒന്നിച്ച് ജോലി ചെയ്തിട്ടുണ്ട്. ഇയാളും ഉന്നത പഠനത്തിന് തയാറെടുക്കുകയാണ്.