കഴിഞ്ഞയാഴ്ച നഗരത്തിലെ ലേഡീസ് ഹോസ്റ്റലിൽ നിന്ന് രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ കാണാതായിരുന്നു. കൊല്ലം ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തുന്നതും പീഡന വിവരം പുറത്താകുകയും ചെയ്തത്.

കൊല്ലം: കൊല്ലം കാവനാട് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം ഗര്‍ഭം അലസിപ്പിച്ച യുവാവ് പിടിയിൽ. അരവിള സ്വദേശി 21 വയസുള്ള സബിനാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കഴിഞ്ഞയാഴ്ച നഗരത്തിലെ ലേഡീസ് ഹോസ്റ്റലിൽ നിന്ന് രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ കാണാതായിരുന്നു. കൊല്ലം ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തുന്നതും പീഡന വിവരം പുറത്താകുകയും ചെയ്തത്. സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തി പ്രണയം നടിച്ച് ഹോസ്റ്റലിൽ നിന്ന് കടത്തിക്കൊണ്ടുപോയി പ്രതിയുടെ വീട്ടിലും ബന്ധുവീട്ടിലുമെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിയുടെ അമ്മയുടേയും ബന്ധുക്കളുടേയും ഒത്താശയോടെയാണ് ഗര്‍ഭം അലസിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

അതിനിടെ, കൊല്ലം കടയ്ക്കലിൽ പത്താം ക്ലാസുകാരിയെ പ്രണയം നടിച്ച് ബസ്സിൽ വച്ച് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇളമ്മാട് കാരാളികോണം സ്വദേശി ഇരുപത് വയസ്സുളള അബ്ദുൽ അസീസാണ് പിടിയിലായത്. സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായ അബ്ദുൽ അസീസ് കടയ്ക്കലിൽ വെച്ചാണ് കുട്ടിയെ പരിചയപ്പെടുന്നത്.

കഴിഞ്ഞ മാസം 21ന് വൈകീട്ട് കടയ്ക്കൽ ബസ്സ് സ്റ്റാൻഡിൽ വെച്ച് കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിച്ചു. കുതറി മാറി ബസ്സിൽ കയറി വീട്ടിൽ പോകാൻ ശ്രമിക്കവെ കൂടെ കയറിയ പ്രതി പെൺകുട്ടിയിരുന്ന സീറ്റിൽ ഒപ്പം ഇരുന്ന് സ്വകാര്യ ഭാഗങ്ങളിൽ പിടിച്ചു. കുട്ടി എതിർത്തിട്ടും ലൈംഗികാതിക്രമം തുടര്‍ന്നു. വീട്ടിലെത്തിയ കുട്ടി അമ്മയോട് വിവരം പറയുകയായിരുന്നു. പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

YouTube video player