നിസ്സാറെന്ന യുവാവിനെയാണ് തടികൊണ്ട് മർദ്ദിച്ചത്. സുൽഫി, സഹോദരൻ സുനീർ എന്നിവരാണ് പ്രതികള്‍. ഇവരുടെ കടയ്ക്ക് മുന്നിൽ വച്ച് നിസ്സാറുമായി തർക്കവും കൈയേറ്റവുമുണ്ടായി.
തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കരയിൽ യുവാവിന് ക്രൂരമർദ്ദനം. പണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് സഹോദരങ്ങള്‍ ചേർന്ന് യുവാവിനെ കടയക്കുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മർദ്ദിച്ചത്. നിസ്സാറെന്ന യുവാവിനെയാണ് തടികൊണ്ട് മർദ്ദിച്ചത്.
സുൽഫി, സഹോദരൻ സുനീർ എന്നിവർ ചേർന്നാണ് യുവാവിനെ മർദ്ദിച്ചത്. ഇവരുടെ കടയ്ക്ക് മുന്നിൽ വച്ച് നിസ്സാറുമായി തർക്കവും കൈയേറ്റവുമുണ്ടായി. പിന്നീട് നിസ്സാറിനെ കടയ്ക്കുള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മർദ്ദിച്ചു. നേരത്തെ കോഴിക്കടയിലെ തൊഴിലാളിയായ യുവാവിനെ തട്ടികൊണ്ടുപോയി മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ച കേസിൽ പിടിലായ ഇവർ ജാമ്യത്തിലിറങ്ങിയ ശേഷമാണ് മറ്റൊരു ക്രൂരത കൂടി ചെയ്തത്. പ്രതികളെ അരുവിക്കര പൊലീസ് കസ്റ്റഡിലെടുത്തു. നിസ്സാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കൊല്ലം കുണ്ടറയില്‍ ബാര്‍ ജീവനക്കാരുടെ മര്‍ദ്ദനമേറ്റ അതിഥി തൊഴിലാളി മരിച്ചു
കൊല്ലം കുണ്ടറയിൽ ബാറിൽവെച്ച് ജീവനക്കാരുടെ മര്‍ദ്ദനമേറ്റ അതിഥി തൊഴിലാളി മരിച്ചു. മഹാരാഷ്ട്ര സ്വദേശി പര്‍വീൺ രാജുവാണ് മരിച്ചത്. ബാർ അടച്ചതിന് ശേഷം മദ്യം അവശ്യപ്പെട്ടതിനെ തുടർന്ന് ഉണ്ടായ വാക്കേറ്റമാണ് മര്‍ദ്ദനത്തിൽ കലാശിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ബാറിലെ മൂന്ന് തൊഴിലാളികളെ പലീസ് കസ്റ്റഡിയിലെടത്തു.
രാത്രി പത്തരമണികഴിഞ്ഞ ശേഷം മദ്യം വാങ്ങന്നതിന് വേണ്ടിയാണ് പര്‍വ്വീൺരാജു കുണ്ടറയിലെ ബാറില്‍ എത്തിയത്. എന്നാല്‍ ബാര്‍ അടച്ചുകഴിഞ്ഞതിനാല്‍ മദ്യം നല്‍കാന്‍ കഴിയില്ല ബാര്‍ ജീവനക്കാര്‍ പറഞ്ഞു. ഇതോടെ പര്‍വ്വീൺ ബാബുവും ബാര്‍ ജീവനക്കാരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ കൂട്ടമായി എത്തി പര്‍വ്വിണിനെ മര്‍ദ്ദിച്ചു അവശനാക്കിയെന്ന് നാട്ടുകാര്‍ പറയുന്നു. അതിഥി തൊഴിലാളിയെ നാട്ടുകാര്‍ എത്തിയാണ് രക്ഷിച്ചത്. മര്‍ദ്ദനമേറ്റ രാജുവിനെ ആശുപത്രിയിലെത്തിക്കാന്‍ ബാര്‍ ഉടമയോ തൊഴിലാളികളോ തയ്യാറായില്ല തുടര്‍ന്ന് പൊലീസ് എത്തിയാണ് പര്‍വ്വിൺ രാജുവിനെ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തിരുവന്തപുരം മെഡിക്കല്‍ കളജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ വച്ച് ഇന്ന് രാവിലെ ഏഴരമണിയോടെ പര്‍വ്വീൺ മരണമടയുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ബാറിലെ ജീവനക്കാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്.തു മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. സി സി റ്റി വി ദൃശ്യങ്ങള്‍ പരിശോധിച്ചശേഷമാണ് മൂന്ന് ബാര്‍ ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തത്. പര്‍വ്വീൺ രാജുവിന്‍റെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
