കന്നുകാലിയെ മോഷ്ടിക്കാൻ എത്തിയതാണെന്ന് ആരോപിച്ച് ആൾക്കൂട്ടം ഇയാളെ പിടികൂടുകയായിരുന്നു...

ഗുവാഹത്തി: കന്നുകാലിയെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് അസ്സമിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ടിൻസൂക്കിയ ജില്ലയിലെ കൊ‍‍ർജോങ്ക ​ഗ്രാമത്തിലാണ് സംഭവം നടന്നത്. മൊറാൻ എന്ന 34കാരനാണ് ആൾക്കൂട്ടാക്രമണത്തിൽ കൊല്ലപ്പെട്ടത്. കൊ‍ദോയ് ​​ഗ്രാമത്തിൽ നിന്ന് കൊ‍‍ർജോങ്കയിലെ സുഹൃത്തിന്റെ വീട്ടിൽ താമസിക്കാൻ വേണ്ടി പോയതായിരുന്നു മൊറാൻ.

Add Asianetnews as a Preferred SourcegooglePreferred

ഇതിനിടയിൽ കന്നുകാലിയെ മോഷ്ടിക്കാൻ എത്തിയതാണെന്ന് ആരോപിച്ച് ആൾക്കൂട്ടം ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് നാട്ടുകൂട്ടം ചേരുകയും മൊറാനെ വിവസ്ത്രനാക്കി മ‍ർദ്ദിക്കുകകയുമായിരുന്നു. 

സംഭവം അറിഞ്ഞ് പൊലീസ് എത്തുകയും ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും രക്ഷിക്കാനായില്ല. മൊറാൻ്റെ മൃതദേഹത്തിൽ നിരവധി മുറിവുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. മൊറാന്റെ അമ്മാവന്റെ പരാതിയിൽ 11 പേരെ പിടികൂടിയതായും പൊലീസ് അറിയിച്ചു.