സംഭവത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കോട്ടക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

മലപ്പുറം: കോട്ടക്കലില്‍ യുവാവിനെ മർദ്ദിച്ച്‌ റോഡിൽ ഉപേക്ഷിച്ച നിലയില്‍. ഇന്നലെ രാത്രിയാണ് സംഭവം. കോട്ടക്കൽ സ്വദേശി ഫഹദിനാണ് മർദ്ദനമേറ്റത്. ഷഹദിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

സംഭവത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കോട്ടക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പെൺവാണിഭക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രവാസിയില്‍ നിന്ന് രണ്ടരക്കോടി തട്ടാൻ ശ്രമം

എറണാകുളം: പറവൂർ പെൺവാണിഭ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ടരക്കോടി രൂപ പ്രവാസി വ്യവസായിയിൽ നിന്ന് തട്ടിയെടുക്കാൻ ശ്രമിച്ച വിവരാവകാശ പ്രവർത്തകൻ പിടിയില്‍. കൊച്ചിയില്‍ നിന്നുള്ള വിവരാവകാശ പ്രവർത്തകൻ ബോസ്കോ കളമശേരിയാണ് തൃശൂരിൽ അറസ്റ്റിലായത്. 

പ്രവാസി വ്യവസായിയെ ഫോണിൽ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. അതിജീവിതയെ കൊണ്ട് മൊഴി നൽകിപ്പിച്ച് പറവൂർ പെൺവാണിഭ കേസിൽ പെടുത്തും എന്നായിരുന്നു ഭീഷണി.

ചിത്രം: പ്രതീകാത്മകം

Also Read:- കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo