സ്വകാര്യ സ്ഥാപനത്തിലെ ജോലികഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. നെല്ലാട് പാടത്തുംപാലത്തിന് സമീപത്ത് വച്ചാണ് വിഷ്ണു യുവതിയുടെ സ്കൂട്ടർ തടഞ്ഞു നിർത്തിയത്. ആദ്യം അസഭ്യം പറഞ്ഞു. 

പത്തനംതിട്ട: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ തടഞ്ഞുനിർത്തിയശേഷം കടന്ന് പിടിച്ച യുവാവ് അറസ്റ്റിലായി. പത്തനംതിട്ട വള്ളംകുളം സ്വദേശി വിഷ്ണുവാണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്.

ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജോലികഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. നെല്ലാട് പാടത്തുംപാലത്തിന് സമീപത്ത് വച്ചാണ് വിഷ്ണു യുവതിയുടെ സ്കൂട്ടർ തടഞ്ഞു നിർത്തിയത്. ആദ്യം അസഭ്യം പറഞ്ഞു. പിന്നീട് കടന്ന് പിടിച്ചു. യുവതിയുടെ ചുരിദാർ വലിച്ചു കീറാൻ ശ്രമിച്ചെന്നും പരാതിയുണ്ട്. യുവതി ബഹളം വച്ചതോടെ നാട്ടുകാർ ഓടികൂടി. ഈ സമയം വിഷ്ണു സംഭവ സ്ഥലത്ത് നിന്ന് രക്ഷപെട്ടു. 

നിരന്തരം വിഷ്ണു യുവതിയെ ശല്യപ്പെടുത്തുമായിരുന്നു. ഇതിനെതിരെ യുവതി പൊലീസിൽ പരാതി നൽകിയതാണ് വഴിയിൽ തടഞ്ഞു നിർത്തിയുള്ള അതിക്രമത്തിന് കാരണം. സംഭവം ഉണ്ടായതിന് പിന്നാലെ യുവതി തിരുവല്ല പൊലീസിൽ വീണ്ടും പരാതി നൽകി. ബുധനാഴ്ച രാവിലെ വിഷ്ണുവിന്റെ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 

അതിനിടെ, തിരുവനന്തപുരം പേരൂര്‍ക്കടയില്‍ വിദ്യാര്‍ഥിനിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച യുവാവ്കിനെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവവുമുണ്ടായി. തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരന്‍ മുക്കോല സ്വദേശി മനേഷാണ് പിടിയിലായത്. ഈ മാസം രണ്ടിനാണ് കൂട്ടുകാരികള്‍ക്കൊപ്പം കടയിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിനിയെ മനേഷ് കടന്നുപിടിക്കാന്‍ ശ്രമിച്ചത്. സിസി‍ടിവി ദൃശ്യങ്ങളില്‍നിന്ന് ബൈക്ക് തിരിച്ചറിഞ്ഞാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

Read Also: അച്ഛന്റെ കൂട്ടുകാരനെന്ന് പരിചയപ്പെടുത്തി 10 വയസുകാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു, അഞ്ച് വര്‍ഷം കഠിന തടവ്