കണ്ണൂര്‍: കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം. രോഗിയുടെ കൂടെ വന്ന പെണ്‍കുട്ടിയെയാണ് മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരൻ രാത്രി ഉറങ്ങിക്കിടക്കുമ്പോള്‍  ഉപദ്രവിച്ചത്. സിസിടിവി പരിശോധിച്ച് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് ബദിയടുക്ക സ്വദേശിയായ നാസര്‍ എന്ന യുവാവാണ് പിടിയിലായത്.  കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. 

ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ കൂടെ വന്നതാണ് പെണ്‍കുട്ടി. ഇതേ നിലയിൽ  തന്നെ ചികിത്സക്കെത്തിയ  മറ്റൊരാളുടെ കൂട്ടിരിപ്പുകാരനാണ് പ്രതി നാസർ. ഉറങ്ങികിടന്ന സമയത്ത് പെണ്‍കുട്ടിയെ നാസർ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. 

പെണ്‍കുട്ടി ഭയന്ന് നിലവിളിച്ചതോടെ ആശുപത്രി സ്റ്റാഫും മറ്റുള്ളവരും പ്രതിയെ തടഞ്ഞ് വച്ച് പൊലീസിനെ അറിയിച്ചു. സിസിടിവിയിൽ പെണ്‍കുട്ടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുണ്ട്. ഇത് പൊലീസ് പരിശോധിച്ചു.  തുടർന്ന് പീഡന ശ്രമത്തിന് കേസെടുത്ത്  പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.