പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍
ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പെണ്‍കുട്ടിയെ പലതവണ ഇയാള്‍ പീഡിപ്പിച്ചെന്നാണ് പരാതി.
കല്ലമ്പലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ കല്ലമ്പലം പൊലീസ് പിടികൂടി. മണമ്പൂര്‍ വലിയവിള കാട്ടില്‍ പുത്തന്‍വീട്ടില്‍ അസീമിനെ(29) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പെണ്‍കുട്ടിയെ പലതവണ ഇയാള്‍ പീഡിപ്പിച്ചെന്നാണ് പരാതി. കല്ലമ്പലം ഇന്‍സപ്ക്ടര്‍ ഐ ഫിറോസ്, എസ്ഐ വി നിജാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.