2021 ഫെബ്രുവരി 24ന് ആണ് സുനില്‍ കുമാര്‍ ക്ഷേത്രത്തില്‍ വച്ച് യുവതിയുമായുള്ള വിവാഹച്ചടങ്ങുകള്‍ നടത്തിയത്. നിയമപ്രകാരം വിവാഹം ചെയ്തു എന്ന് വിശ്വസിപ്പിച്ച ശേഷം യുവതിയെ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചു.

മലപ്പുറം: യുവതിയെ പറഞ്ഞ് പറ്റിച്ച് പീഡിപ്പിച്ച ശേഷം ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പുളിക്കല്‍ ഒളവെട്ടൂര്‍ ചോലക്കരമ്മന്‍ സുനില്‍ കുമാറിനെ (42) ആണ് കീഴ്‌വായ്പൂര് എസ്എച്ച്ഒ വിപിന്‍ ഗോപിനാഥിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തില്‍ വച്ച് വ്യാജമായി വിവാഹച്ചടങ്ങുകള്‍ നടത്തി നിയമപ്രകാരം വിവാഹം ചെയ്തു എന്ന് വിശ്വസിപ്പിച്ച ശേഷമാണ് പ്രതി യുവതിയെ പീഡിപ്പിച്ചത്.

പീഡിപ്പിച്ച ശേഷം മൊബൈല്‍ ഫോണില്‍ യുവതിയുടെ ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയായിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന എഴുമറ്റൂര്‍ വിദേശത്ത് ജോലി ചെയ്യുന്ന എഴുമറ്റൂര്‍ സ്വദേശിനിയാണ് പരാതിക്കാരി. 2021 ഫെബ്രുവരി 24ന് ആണ് സുനില്‍ കുമാര്‍ ക്ഷേത്രത്തില്‍ വച്ച് യുവതിയുമായുള്ള വിവാഹച്ചടങ്ങുകള്‍ നടത്തിയത്. നിയമപ്രകാരം വിവാഹം ചെയ്തു എന്ന് വിശ്വസിപ്പിച്ച ശേഷം യുവതിയെ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചു. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ പകകര്‍ത്തി സുഹൃത്തുക്കള്‍ക്കടക്കം അയച്ച് കൊടുത്ത് പ്രചരിപ്പിച്ചു എന്നാണ് കേസ്.

അമ്പലപ്പുഴയിലെ ലോഡ്ജിലും യുവതിയുടെ വീട്ടിലും പ്രതിയുടെ മലപ്പുറം കൊണ്ടോട്ടിയിലെ വീട്ടിലും താമസിപ്പിച്ചാണ് യുവതിയെ പീഡിപ്പിച്ചിരുന്നത്. ഓരോ സ്ഥലത്തുവച്ചും ഇയാള്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.