സിവി നഗർ പ്രദേശത്ത് വെച്ച് 18 കുപ്പി വിദേശ മദ്യവുമായാണ് പ്രതിയെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. ഡ്രൈ ഡേ ദിവസങ്ങളിലായിരുന്നു പ്രതിയുടെ മദ്യവിൽപ്പന

തിരുവനന്തപുരം : വാഹനത്തിൽ കറങ്ങി നടന്ന് വിദേശ മദ്യം വില്പന നടത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം വെഞ്ചാക്കോട് വികാസ് നഗർ സ്വദേശി രതീഷാണ് (38) പിടിയിലായത്. സിവി നഗർ പ്രദേശത്ത് വെച്ച് 18 കുപ്പി വിദേശ മദ്യവുമായാണ് പ്രതിയെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. ഡ്രൈ ഡേ ദിവസങ്ങളിലായിരുന്നു പ്രതിയുടെ മദ്യവിൽപ്പന. ഈ ദിവസങ്ങളിൽ വിദേശ മദ്യ ഷോപ്പുകൾക്ക് അവധിയായതിനാൽ മുൻ ദിവസങ്ങളിൽ ബിവറേജ് കോർപറേഷനിൽ നിന്ന് വൻ തോതിൽ മദ്യം സ്റ്റോക് ചെയ്ത് വിറ്റഴിക്കുന്നതായിരുന്നു പതിവ്. ഡ്രൈ ഡേ ദിവസങ്ങൾ കേന്ദ്രീകരിച്ച് വൻ തോതിൽ മദ്യം സ്റ്റോക് ചെയ്ത് വിറ്റഴിക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചിൽ. മദ്യം കടത്താൻ ഉപയോഗിച്ച സ്കൂട്ടരും പൊലീസ് കണ്ടെടുത്തു. 

ഷാറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചു, ട്രാക്കിൽ കണ്ടെത്തിയ ബാഗ് പ്രതിയുടേത് തന്നെയെന്ന് എഡിജിപി അജിത്ത് കുമാർ

YouTube video playerYouTube video player