കോഴിക്കോട്: സാമൂഹ്യപ്രവര്‍ത്തകയായ ബിന്ദു അമ്മിണിയുടേതെന്ന പേരില്‍ നഗ്നവീഡിയോ വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കാസര്‍ക്കോട് ചെറുവത്തൂര്‍ പുതിയപുരയില്‍ മഹേഷ് കുമാറിനെയാണ് കൊയിലാണ്ടി പൊലിസ് അറസ്റ്റ് ചെയ്തത്. 

പൊലീസ് പ്രതിയെ പിടികൂടുന്നില്ലെന്ന് ബിന്ദു അമ്മിണി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. നീതി ലഭിച്ചില്ലെങ്കില്‍ തിങ്കളാഴ്ച രാവിലെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്താനായിരുന്നു ഇവരുടെ തീരുമാനം. ഇതിനിടയിലാണ് പ്രതിയുടെ അറസ്റ്റ്.