Asianet News MalayalamAsianet News Malayalam

മദ്യലഹരിയില്‍ വാക്കേറ്റം, യുവാവിനെ കുത്തി പരുക്കേല്‍പ്പിച്ചു; പ്രതി പിടിയില്‍

അമിതമായി മദ്യപിച്ചെത്തിയ ഫറൂഖും വിഷ്ണുവും തമ്മില്‍ വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് ഫാറൂഖ് വിഷ്ണുവിനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്ന് പൊലീസ്.

youth arrested in haripad attack case joy
Author
First Published Mar 2, 2024, 9:29 PM IST

ഹരിപ്പാട്: സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം കടയില്‍ നിന്ന യുവാവിനെ കുത്തി പരുക്കേല്‍പ്പിച്ച കേസില്‍ പ്രതി പിടിയില്‍. വീയ്യപുരം പായിപ്പാട് കടവില്‍ വീട്ടില്‍ ഫാറൂഖിനെ (26) ആണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഹരിപ്പാട് പ്രതിമുഖം ജംഗ്ഷന് വടക്ക് വാടകയ്ക്ക് താമസിക്കുന്ന വിഷ്ണു (23) വിനാണ് കുത്തേറ്റത്. 

ഇന്നലെ വൈകിട്ട് വൈകിട്ട് അഞ്ചു മണിയോടെ ആയിരുന്നു സംഭവം. അമിതമായി മദ്യപിച്ചെത്തിയ ഫറൂഖും വിഷ്ണുവും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും തുടര്‍ന്ന് ഫാറൂഖ് വിഷ്ണുവിനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വയറിന്റെ പിന്‍ഭാഗത്ത് കുത്തേറ്റ വിഷ്ണുവിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇരുവരും തമ്മിലുണ്ടായ പിടിവലിക്കിടയില്‍ ഫറൂഖിന്റെ കൈയ്ക്കും മുറിവ് പറ്റിയിട്ടുണ്ട്. ഹരിപ്പാട്, വിയപുരം സ്റ്റേഷനുകളിലെ ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഫാറൂഖ് എന്നും പൊലീസ് പറഞ്ഞു.

മലഞ്ചരക്ക് കടയില്‍ മോഷണം; യുവാവ് പിടിയില്‍

കോഴിക്കോട്: മലഞ്ചരക്ക് കടയില്‍ മോഷണം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. നന്മണ്ട മണക്കാട്ട് പറമ്പത്ത് ആഷിഖിനെ (37) ആണ് ബാലുശ്ശേരി പൊലീസ് പിടികൂടിയത്. കഴിഞ്ഞ 27ന് ബാലുശ്ശേരി കരിയാത്തന്‍കാവ് പ്രദേശത്തെ മലഞ്ചരക്ക് കടയില്‍ നടത്തിയ മോഷണക്കേസിലാണ് ആഷിഖിനെ പിടികൂടിയത്. 

'പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആഷിഖ് കടയുടെ പരിസരത്ത് എത്തിയത്. തുടര്‍ന്ന് ആരുമില്ലെന്ന് ഉറപ്പിച്ച ശേഷം ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറുകയായിരുന്നു. ശേഷം പത്ത് ചാക്കോളം അടയ്ക്കയും ക്യാഷ് കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന 13,000 രൂപയും മോഷ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടുത്ത ദിവസം കടയുടമ സ്ഥാപനം തുറക്കാനായി എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ബാലുശ്ശേരി പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ സംഘം സ്ഥലം വിശദമായി പരിശോധിച്ചു.

കരിയാത്തന്‍ കാവിലെയും സമീപ പ്രദേശങ്ങളായ വട്ടോളി ബസാര്‍, നന്‍മണ്ട എന്നിവിടങ്ങളിലെ ഇരുപതോളം സി.സി ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. ഇതില്‍ നിന്നും മോഷ്ടാവുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ ലഭിക്കുകയായിരുന്നെന്ന് അന്വേഷണഉദ്യോഗസ്ഥര്‍ പറഞ്ഞു. ആഷിഖ് ഇതിന് മുന്‍പും മോഷണക്കേസുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ബാലുശ്ശേരി സി.ഐ മഹേഷ് കണ്ടമ്പേത്ത് പറഞ്ഞു. ആഷിഖ് മോഷണത്തിനായി ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

'ഞാന്‍ എംഎസ്എഫ്' ആണെന്ന് പറഞ്ഞ വിദ്യാര്‍ത്ഥി സിപിഎം കുടുംബാംഗം'; എംഎസ്എഫുമായി ബന്ധമില്ലെന്ന് നവാസ് 
 

Follow Us:
Download App:
  • android
  • ios