തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ വൻ കഞ്ചാവ് വേട്ട. പൂന്തുറ ഹൈവേയിലെ പുതുക്കാട് വച്ച് വിൽപ്പനക്കായി പിക്കപ്പ് വാനിലെത്തിച്ച എട്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കായംകുളം സ്വദേശിയായ അറഫ് ആണ് പൂന്തുറ പൊലീസിൻറെ പിടിയിലായത്. 

തമിഴ്നാട്ടിൽ നിന്നും പിക്കപ്പ് വാനിൽ പച്ചക്കറിയോടൊപ്പം ഒളിപ്പിച്ച് കഞ്ചാവ് കടത്തുന്നതിനിടെ ഇന്നലെ  വൈകുന്നേരമാണ് ഇയാളെ പൊലീസ് പിടികൂടിയത്. തമിഴ്നാട്ടിൽ നിന്നും വലിയ തോതിൽ കഞ്ചാവ് എടുക്കുന്ന ഇയാൾ തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളിലെ ചില്ലറ വിൽപ്പനക്കാർക്ക് വിതരണത്തിനായാണ്  കഞ്ചാവ് എത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു