അടിമാലിയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മൊത്തക്കച്ചവടക്കാരിൽ നിന്ന് വാങ്ങി ചില്ലറ വിൽപ്പന നടത്തുകയായിരുന്ന അടിമാലി സ്വദേശി ജോബിയാണ് പിടിയിലായത്. 

ഇടുക്കി: അടിമാലിയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മൊത്തക്കച്ചവടക്കാരിൽ നിന്ന് വാങ്ങി ചില്ലറ വിൽപ്പന നടത്തുകയായിരുന്ന അടിമാലി സ്വദേശി ജോബിയാണ് പിടിയിലായത്. ഇയാളിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു.

Add Asianetnews as a Preferred SourcegooglePreferred

അടിമാലി നർകോട്ടിക് എൻഫോഴ്സ്മെന്‍റ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇരുപത്തിമൂന്നുകാരനായ ജോബി പിടിയിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ജോബിയുടെ വീട് എക്സൈസിന്‍റെ നീരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം വീടിന് സമീപമുള്ള തോടിന്‍റെ കരയിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് പ്രതി വിൽപ്പനയ്ക്കായി കൊണ്ടുപോകുന്നതിനിടെയായിരുന്നു അറസ്റ്റ്.

മൊത്തക്കച്ചവടക്കാരനായ വെള്ളത്തൂവൽ സ്വദേശി ഷൈബി തോമസിൽ നിന്നാണ് ജോബി കഞ്ചാവ് വാങ്ങിയിരുന്നതെന്ന് എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. 45,000 രൂപയ്ക്കാണ് ഷൈബി കഞ്ചാവ് വാങ്ങിയിരുന്നത്. ഇത് പല ഇരട്ടി വിലയ്ക്ക് വിൽക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് എക്സൈസ് അറിയിച്ചു. പ്രതിയ്ക്ക് കഞ്ചാവ് വിറ്റ ഷൈബിയ്ക്കാണ് എക്സൈസ് അന്വേഷണം ഊർജിതമാക്കി.