കോഴിക്കോട്: ആവിലോറ അയ്യപ്പന്‍കണ്ടി അബ്ദുല്‍ അമീര്‍ ആണ് പിടിയിലായത്. കൊടുവള്ളി എസ് ഐ സായൂജ് കുമാര്‍, സീനിയര്‍ സി പി ഒ സുനില്‍കുമാര്‍, ഡ്രൈവര്‍ ദിഷാദ് എന്നിവരടങ്ങിയ സംഘം കൊടുവള്ളി നെല്ലാങ്കണ്ടിയില്‍ നടത്തിയ പരിശോധനയിലാണ് ഹവാല പണം പിടികൂടിയത്.

പണം കടത്തിയ കെ എല്‍ 57 പി 2366 നമ്പര്‍ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കൊടുവള്ളി മേഖലയില്‍ വിതരണത്തിനായി എത്തിച്ച പണമാണ് പിടികൂടിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. പണവും കാറും താമരശ്ശേരി കോടതിയില്‍ ഹാജരാക്കുമെന്ന് എസ് ഐ സായൂജ് കുമാര്‍ അറിയിച്ചു

 


  .