ബസ് ജീവനക്കാരനായ ശാസ്താംകോട്ട സ്വദേശി അനന്തുവാണ് പ്രണയാഭ്യർത്ഥന നിരസിച്ച യുവതിക്കെതിരെ ആക്രമണം നടത്തിയത്. പരിക്കേറ്റ പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൊല്ലം: കൊല്ലം ശാസ്താംകോട്ടയിൽ പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ യുവാവ് വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ചു. പുലർച്ചെ 2.15ഓടെയായിരുന്നു സംഭവം. പ്ലസ്ടു വിദ്യാർത്ഥിനിയാണ് ആക്രമത്തിനിരയായത്. മൂന്ന് കുത്തുകളേറ്റ പെൺകുട്ടിയുടെ പരിക്ക് ഗുരുതരമല്ലെ. പരിക്കേറ്റ പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്വകാര്യ ബസ് ജീവനക്കാരനായ ശാസ്താംകോട്ട സ്വദേശി അനന്തുവാണ് പ്രണയാഭ്യർത്ഥന നിരസിച്ച യുവതിക്കെതിരെ ആക്രമണം നടത്തിയത്. പെൺകുട്ടിയുടെ വീടിന്‍റെ ഓടിളക്കി അകത്ത് കയറിയാണ് അനന്തു ആക്രമണം നടത്തിയത്. കുത്തിയ ശേഷം ഓടി രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്.