യുവതിയോട് നിരവധി തവണ യുവാവ് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇത് പെണ്‍കുട്ടി നിരസിക്കുകയും മറ്റൊരാളുമായി വിവാഹനിശ്ചയം ചെയ്യുകയും ചെയ്തതാണ് ഇത്തരത്തില്‍ പെരുമാറിയതിന് കാരണമെന്നാണ് യുവാവ് പറയുന്നത്

ചെന്നൈ: ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ കഴുത്തില്‍ താലികെട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ഇന്നലെ രാവിലെ ഓഫീസിലേക്ക് പോവുകയായിരുന്ന യുവതിയുടെ കഴുത്തിലാണ് യുവാവ് ഓടിക്കൊണ്ടിരുന്ന ബസില്‍ വച്ച് താലി കെട്ടാന്‍ ശ്രമിച്ചത്. ആമ്പൂര്‍ സ്വദേശി ജഗനെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

കോളേജ് പഠന കാലം മുതല്‍ പെണ്‍കുട്ടി സഞ്ചരിക്കുന്ന ഇതേ ബസിലായിരുന്നു യുവാവ് സഞ്ചരിച്ചിരുന്നത്. യുവതിയോട് നിരവധി തവണ യുവാവ് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇത് പെണ്‍കുട്ടി നിരസിക്കുകയും മറ്റൊരാളുമായി വിവാഹനിശ്ചയം ചെയ്യുകയും ചെയ്തതാണ് ഇത്തരത്തില്‍ പെരുമാറിയതിന് കാരണമെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്.

താലി കെട്ടിയാല്‍ യുവതി സ്വന്തമാകുമെന്ന് കരുതിയായിരുന്നു നടപടി. എന്നാല്‍ ബലം പ്രയോഗിച്ച് താലി കെട്ടാനുള്ള ശ്രമം യുവതി ചെറുത്തതോടെ നാട്ടുകാര്‍ ഇയാളെ പിടികൂടി. ഇയാളെ വാണിയമ്പാടി പൊലീസ് സ്റ്റേഷനിലെത്തിച്ചു.