സ്‌കൂള്‍ വിട്ട് കൊടുങ്ങല്ലൂര്‍ റൂട്ടിലുള്ള ബസില്‍ വരികയായിരുന്ന ഒമ്പതും പതിനൊന്നും വയസുള്ള കുട്ടികൾക്ക് മുന്നിലാണ് പ്രതി നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. 

തൃശൂർ : ബസില്‍ പെണ്‍കുട്ടികൾക്ക് മുന്നിൽ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിന് പോക്‌സോ ആക്ട് പ്രകാരം കേസെടുത്ത് ശിക്ഷ വിധിച്ച് കോടതി. തൃശൂര്‍ പുത്തന്‍ചിറ സ്വദേശി ആലപ്പാട്ട് വീട്ടില്‍ വര്‍ഗീസിനെയാണ് (27) തൃശൂര്‍ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജ് പി എന്‍ വിനോദ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ഒരു വർഷം കഠിന തടവും 10,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. 2019 നവംബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സ്‌കൂള്‍ വിട്ട് കൊടുങ്ങല്ലൂര്‍ റൂട്ടിലുള്ള ബസില്‍ വരികയായിരുന്ന ഒമ്പതും പതിനൊന്നും വയസുള്ള കുട്ടികൾക്ക് മുന്നിലാണ് പ്രതി നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. 

തുടര്‍ന്ന് കൊടുങ്ങലൂര്‍ കാര ജംഗ്ഷനില്‍ ഇറങ്ങിയ കുട്ടികളെ, മിഠായി വാങ്ങി തരാമെന്ന് പറഞ്ഞ് പ്രതി പിന്തുടർന്നു. ഭയന്ന കുട്ടികള്‍ അടുത്ത വീട്ടിലേക്കു ഓടി ചെന്ന് വിവരം അറിയിച്ചു. തുടര്‍ന്ന് നാട്ടുകള്‍ പ്രതിയെ തടഞ്ഞുവെച്ചു. കൊടുങ്ങല്ലൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേക്ഷണം നടത്തിയത്. സമൂഹത്തിനു സന്ദേശം നല്‍കുന്ന രീതിയില്‍ പ്രതിക്ക് ശിക്ഷ നല്‍കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ: ലിജി മധു കോടതിയില്‍ ആവശ്യപ്പെട്ടു.

മുളക് പൊടി മുഖത്ത് വിതറി ആക്രമണം; ക്വട്ടേഷൻ അയൽവാസിയായ അമ്മയും മകളും വക, ചോദ്യം ചെയ്യലില്‍ ട്വിസ്റ്റ് !

പോക്‌സോ കേസില്‍ 18 വര്‍ഷം കഠിന തടവ്

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ ടാക്‌സി ഡ്രൈവര്‍ക്ക് 18 വര്‍ഷം കഠിന തടവും 33,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കടപ്പുറം അഞ്ചങ്ങാടി സ്വദേശി വലിയ പുരക്കല്‍ വീട്ടില്‍ ഇസ്മായിലിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്.

YouTube video player