സ്വകാര്യ ഹോട്ടലിലെ ബാറില്‍ മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തിലേക്കെത്തിയതെന്ന് പൊലീസ് പറഞ്ഞു.

ആലപ്പുഴ: ആലപ്പുഴയില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനെ ഒരാള്‍ക്ക് കുത്തേറ്റു. ആലപ്പുഴ ചാത്തനാട് താനാപറമ്പില്‍ ഫിറോസ് (46)ന് ആണ് പരിക്കേറ്റത്. ഇന്ന് രാത്രി ഏഴരയോടെ പുന്നമട ഫിനിഷിങ് പോയിന്റിന് സമീപമാണ് സംഭവം. അടുത്തുള്ള സ്വകാര്യ ഹോട്ടലിലെ ബാറില്‍ മദ്യപിക്കുന്നതിനിടെ ഒരാളുമായി ഫിറോസ് തര്‍ക്കത്തിലായി. 

Add Asianetnews as a Preferred SourcegooglePreferred

ഇയാള്‍ സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയും പുറത്തിറങ്ങിയ ഫിറോസിനെ കത്തിയുപയോഗിച്ച് കുത്തുകയുമായിരുന്നു. ആലപ്പുഴ നോര്‍ത്ത് പൊലീസ് പറഞ്ഞു. വലത് കൈക്കും മൂക്കിനും പരിക്കേറ്റ ഫിറോസിനെ ആദ്യം ആലപ്പുഴ ജനറല്‍ ആശുപത്രിയിലും പിന്നീട് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഫിറോസിനെ കുത്തിയ ആളെക്കുറിച്ച വിവരം ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.