മർദ്ദനമേറ്റ യുവാവിനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.

കൊല്ലം: മുഖംമൂടി സംഘം യുവാവിനെ ആക്രമിച്ച് പരുക്ക് ഏല്‍പിച്ചതായി പരാതി. മർദ്ദനമേറ്റ യുവാവിനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേരളപുരം മുണ്ടൻചിറയില്‍ കളിസ്ഥലത്ത് കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കുകയായിരുന്ന സജീവിനെ കഴിഞ്ഞ ദിവസമാണ് ഒരു സംഘം കാറില്‍ തട്ടി കൊണ്ട് പോയി മർദ്ദിച്ചത്. കാറിലെത്തിയ സംഘം മുഖം മറിച്ചിരുന്നു. കാറില്‍ ബലംപ്രയോഗിച്ച് കയറ്റി അരമണിക്കൂർ മർദ്ദനം തുടർന്നു. നാട്ടുകാരില്‍ ചിലർ കാറിനെ പിൻതുടർന്നു എങ്കിലും അക്രമിസംഘത്തെ പിടികൂടാൻ കഴിഞ്ഞില്ല. അരമണിക്കൂർ നീണ്ട് നിന്ന മർദ്ദനത്തിന് ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു.

മർദ്ദനമേറ്റ സജീവ് കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ദേഹമാസകലം മർദ്ദനമേറ്റ പാടുകള്‍ ഉണ്ട്. മുഖംമൂടി ആക്രമണത്തെ കുറിച്ച് പോലീസിന് പരാതി നല്‍കിയിട്ടുണ്ട് സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണന്ന് ഉന്നതപോലീസ് ഉദ്യോഗസ്ഥർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രണ്ടാഴ്ച മുൻപ് ഇതേസ്ഥലത്ത് വച്ച് മറ്റൊരുയുവാവിന് മർദ്ദനമേറ്റിരുന്നു.