Asianet News MalayalamAsianet News Malayalam

പുരുഷന്മാർ അറിയാതെ സംസാരിക്കാൻ 400 വർഷം മുമ്പ് കണ്ടെത്തിയ രഹസ്യഭാഷ, ഇന്നും പുരുഷന്മാർക്കറിയാത്ത ഭാഷ!

ചൈനയിലാണ് ഇതിന്റെ ഉത്ഭവം എങ്കിലും ഇന്നും മിക്ക ചൈനക്കാർക്കും ഇതേ കുറിച്ച് അറിയില്ല എന്നത് മറ്റൊരു സത്യം. 

a secret language created by women 400 years ago in China rlp
Author
First Published Sep 6, 2023, 4:07 PM IST

ചില നേരത്ത് പുരുഷന്മാരെ കൊണ്ട് വലിയ ബുദ്ധിമുട്ടാണ് എന്ന് വീട്ടിലെ സ്ത്രീകൾക്ക് തോന്നാറുണ്ട് അല്ലേ? എന്നാൽ, ഇവരെ കുറിച്ച് എന്തെങ്കിലും ഒക്കെ പറയാം എന്ന് വച്ചാലോ, അവർ കേട്ടാൽ വല്യ പ്രശ്നം ആവാനും സാധ്യതയുണ്ട്. ഇന്നത്തെ കാലത്താണ് എങ്കിൽ അതൊക്കെ ഒരു പരിധി വരെ മെസേജിലൊക്കെ പരിഹരിക്കാം. എന്നാൽ, 400 വർഷങ്ങൾക്ക് മുമ്പ് തന്നെ ചൈനയിലെ സ്ത്രീകൾ ഈ പുരുഷന്മാരെ തോൽപ്പിക്കാൻ ഒരു വഴി കണ്ടു പിടിച്ചിരുന്നു. അതെന്താണ് എന്നല്ലേ? ഒരു രഹസ്യ ഭാഷ. എന്നാൽ, ഇന്നും പുരുഷന്മാർക്ക് ഈ ഭാഷയെ കുറിച്ച് ഒരു ധാരണയും ഇല്ല എന്നതാണ് ഇതിലെ ഏറ്റവും ഞെട്ടിക്കുന്ന കാര്യം. 

ഈ നൂറ്റാണ്ടിൽ സ്ത്രീകൾക്ക് പുരുഷന്മാരെ കുറിച്ചുള്ള കാര്യങ്ങളെ കുറിച്ചോ അല്ലെങ്കിൽ വല്ല രഹസ്യങ്ങളോ ഒക്കെ പറയണം എന്നുണ്ടെങ്കിൽ ഒന്നുകിൽ ജോലി സ്ഥലത്ത് നിന്നോ അല്ലെങ്കിൽ പുറത്തെവിടെ നിന്നെങ്കിലുമോ അതുമല്ലെങ്കിൽ സാങ്കേതിക വിദ്യ ഉപയോ​ഗിച്ചോ ഒക്കെ സാധ്യമാണ്. എന്നാൽ, 400 വർഷങ്ങൾക്ക് മുമ്പ് അത് സാധ്യമല്ലല്ലോ. അങ്ങനെ, 400 വർഷങ്ങൾക്ക് മുമ്പ് ചൈനയിൽ കണ്ടു പിടിച്ച രഹസ്യഭാഷയാണ് നുഷു. 

ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ നിന്നാണ് ഈ ഭാഷയുടെ ഉത്ഭവം. തുടക്കത്തിൽ, അടുത്ത് കിട്ടുന്ന ചില്ലകളും മരക്കൊമ്പുകളും ചാരവും ഒക്കെ ഉപയോ​ഗിച്ചാണ് അവർ ആദ്യം ഈ ഭാഷ നിർമ്മിച്ചെടുത്തത്. പിന്നീടിത്, തൂവാലയിലെ എംബ്രോയിഡറിയായും മറ്റും മാറി. പക്ഷേ, ചൈനയിലാണ് ഇതിന്റെ ഉത്ഭവം എങ്കിലും ഇന്നും മിക്ക ചൈനക്കാർക്കും ഇതേ കുറിച്ച് അറിയില്ല എന്നത് മറ്റൊരു സത്യം. 

സ്ത്രീകൾക്കിടയിലെ സാഹോദര്യം വളർത്തുന്നതിനും തങ്ങളെ അടിച്ചമർത്തുന്ന പുരുഷന്മാർക്കെതിരെയുള്ള ആയുധമായി ഉപയോ​ഗിക്കുന്നതിനും വേണ്ടി എക്കാലവും അവർ ഈ രഹസ്യഭാഷയെ കാണുന്നു. 

Follow Us:
Download App:
  • android
  • ios