Asianet News MalayalamAsianet News Malayalam

ഇവിടെ സി​ഗരറ്റ് നൽകി പ്രാർത്ഥിച്ചാൽ വിവാഹം നടക്കുമത്രെ!

സി​ഗരറ്റ് എന്നത് പോലെ തന്നെ ഇവിടെ പണം നൽകുന്നവരും ഉണ്ട്. മിക്കവാറും വിവാഹം നടക്കാൻ എന്തെങ്കിലും ബുദ്ധിമുട്ടുള്ള പ്രണയികളാണ് ഇവിടെ എത്തിച്ചേരുന്നത്.

Cigarette Wale Baba Shrine in Lucknow rlp
Author
First Published Jul 28, 2023, 10:14 PM IST

എല്ലാ കാമുകീ കാമുകന്മാരും പങ്കാളികളും ആ​ഗ്രഹിക്കുക വളരെ നന്നായി മുന്നോട്ട് പോകുന്ന ഒരു ബന്ധമായിരിക്കും അല്ലേ? മിക്ക കാമുകീ കാമുകന്മാരും വിവാഹിതരാവാനും ആ​ഗ്രഹിക്കാറുണ്ട്. എന്നാൽ, പല പ്രതിബന്ധങ്ങളും കാരണം പലപ്പോഴും ഇവരുടെ വിവാഹം നീണ്ടുപോകാറും നടക്കാതിരിക്കാറും ഒക്കെ ഉണ്ട്. ഇത്തരത്തിലുള്ള വെല്ലുവിളികൾ പരിഹരിക്കുന്നതിനായി ലഖ്നൗവിലെ ആളുകൾ ഈ ക്ഷേത്രത്തിലെത്തി ഒരു സി​ഗരറ്റ് സമർപ്പിക്കുന്നു. ഇവിടെ ഒറ്റ സി​ഗരറ്റ് നൽകിയാൽ എല്ലാ പ്രശ്നവും പരി​ഹരിക്കപ്പെടും എന്നും തങ്ങളുടെ പ്രണയജീവിതം തളിരിടും എന്നുമാണ് വിശ്വസിക്കപ്പെടുന്നത്. 

സി​ഗരറ്റ് എന്നത് പോലെ തന്നെ ഇവിടെ പണം നൽകുന്നവരും ഉണ്ട്. മിക്കവാറും വിവാഹം നടക്കാൻ എന്തെങ്കിലും ബുദ്ധിമുട്ടുള്ള പ്രണയികളാണ് ഇവിടെ എത്തിച്ചേരുന്നത്. സി​ഗരറ്റ് വാലേ ബാബ എന്ന് അറിയപ്പെടുന്ന കാപ്റ്റൻ സാഹേബിനെയാണ് ഇവിടെ ആളുകൾ പ്രാർത്ഥിക്കുന്നത്. കല്യാണം നടക്കാൻ എന്തെങ്കിലും തടസം ഉണ്ടായാലോ അതുപോലെ കുടുംബത്തിന്റെ സമ്മതം വിവാഹത്തിന് കിട്ടാതെ വരുമ്പോഴോ ഒക്കെ ആണ് ആളുകൾ ഇവിടെ എത്തുന്നത്. ഒറ്റ സി​ഗരറ്റിൽ കാര്യം കഴിയും എന്നാണ് വിശ്വാസികൾ കരുതുന്നത്. സി​ഗരറ്റിന് പുറമെ മദ്യവും മാംസവും ഇവർ ബാബയ്ക്ക് സമർപ്പിക്കാറുണ്ട്. എന്തൊക്കെ വിചിത്രമായ രീതികളാണ് ആളുകള്‍ പിന്തുടരുന്നത് അല്ലേ?

ചരിത്രകാരൻ ഡോ. രവി ഭട്ട് ഒരു അഭിമുഖത്തിൽ പറഞ്ഞതനുസരിച്ച് ക്യാപ്റ്റൻ ഫ്രെഡറിക് വെൽസ് ബ്രിട്ടീഷ് ആർമിയിൽ ക്യാപ്റ്റനായിരുന്നു. 1858 മാർച്ച് 21 -ന്, ബ്രിട്ടീഷുകാരും അവധിലെ സ്വാതന്ത്ര്യ സമര സേനാനികളും തമ്മിൽ മൂസാ ബാഗിൽ നടന്ന ഒരു യുദ്ധത്തിൽ ബ്രിട്ടീഷ് സൈനികർ വിജയിച്ചു. പക്ഷേ, ക്യാപ്റ്റൻ വെൽസ് യുദ്ധത്തിൽ കൊല്ലപ്പെട്ടു. പിന്നാലെയാണ് അദ്ദേഹത്തിന്റെ ശവകുടീരം അവിടെ സ്ഥാപിക്കുന്നത്. ക്യാപ്റ്റൻ വെൽസിന് സി​ഗരറ്റ് വളരെ അധികം ഇഷ്ടമായതിനാലാണത്രെ ഇവിടെ സി​ഗരറ്റ് സമർപ്പിക്കുന്നത്. 

Follow Us:
Download App:
  • android
  • ios