Asianet News MalayalamAsianet News Malayalam

ന​ഗ്നരുടെ ന​ഗരം, എവിടെത്തിരിഞ്ഞാലും ന​ഗ്നരായ ആളുകൾ മാത്രം, കൊറോണ പടർന്ന് പിടിക്കുന്നു

ഈ നഗരത്തിൽ താമസിക്കുന്നതിനും ഒരു നിശ്ചിത തുക നൽകേണ്ടതുണ്ട്. അതേസമയം ഇപ്പോൾ മറ്റൊരു കാര്യത്തിന്റെ പേരിലാണ് ഈ പ്രദേശം വാർത്തകളിൽ നിറയുന്നത്. 

covid cases in nudists city Cap D'Agde
Author
France, First Published Jul 15, 2021, 2:14 PM IST

ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്കും നഗരങ്ങൾക്കും അവരുടേതായ സംസ്കാരവും സവിശേഷതകളും ഉണ്ട്. അക്കൂട്ടത്തിൽ ആളുകൾ വസ്ത്രമൊന്നും ധരിക്കാതെ നടക്കുന്ന ഒരു സ്ഥലമുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ? തെക്കൻ ഫ്രാൻസിന്റെ തീരത്തുള്ള പ്രശസ്തമായ റിസോർട്ട് ലോകത്തിലെ ഏറ്റവും വലിയ നഗ്ന നഗരമായി കണക്കാക്കപ്പെടുന്നു. സന്ദർശകർക്ക് സൂപ്പർമാർക്കറ്റുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ, ബാങ്കുകൾ എന്നിവിടങ്ങളിൽ പോലും വസ്ത്രമില്ലാതെ നടക്കാം. വേനൽക്കാലത്ത് മനോഹരമായ ബീച്ച് കാണാൻ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരും ഇവിടെയെത്തുന്നു. ക്യാപ് ഡി ആഡ്ജ് എന്നാണ് അതിനെ പേര്. ഈ നഗരത്തെ "ന്യൂഡ് സിറ്റി" എന്നും വിളിക്കുന്നു. വ്യത്യസ്തമായ ആ ജീവിതശൈലി കാരണം ഇവിടം എല്ലായ്പ്പോഴും പ്രധാനവാർത്തകളിൽ നിറയുന്നു.  

ന്യൂഡ് ടൂറിസത്തിനായി ആളുകൾ വരുന്ന ലോകത്തിലെ ഒരേയൊരു സ്ഥലമാണിത്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ഒരു തരത്തിലുള്ള നിയന്ത്രണവും നേരിടേണ്ടതില്ല. അവർക്ക് വസ്ത്രമില്ലാതെ ഇവിടെ കറങ്ങാം. ഈ ചെറുപട്ടണത്തിലെ താമസക്കാരും, ആണായാലും, പെണ്ണായാലും പൂർണ്ണ നഗ്നരാണ്. അവിടത്തെ ബീച്ചുകളും തെരുവുകളും ഇടവഴികളും നഗ്നരായ ആളുകളാൽ നിറഞ്ഞിരിക്കുന്നു. വേനൽക്കാലത്ത്, ലോകമെമ്പാടുമുള്ള ആയിരങ്ങൾ ബീച്ച് ജീവിതം ആസ്വദിക്കാൻ ഇവിടെയെത്തുന്നു.  

covid cases in nudists city Cap D'Agde  

അതേസമയം ഇവിടെ എത്തുന്നവരിൽ കൂടുതലും മധുവിധു ആഘോഷിക്കാൻ വരുന്നവരാണ്. ഏറ്റവും പ്രശസ്തമായ ഒരു ഹണിമൂൺ സ്പോട്ട് കൂടിയാണ് ഇത്. ഇവിടത്തെ മനോഹരമായ ബീച്ചുകളും, വസ്ത്രമില്ലാതെ കറങ്ങാനുള്ള സ്വാതന്ത്ര്യവും നിരവധി ദമ്പതികളെ ഇവിടെയ്ക്ക് ആകർഷിക്കുന്നു. അതേസമയം വസ്ത്രമില്ലാതെ പുറത്ത് കറങ്ങാൻ മാത്രമേ ആളുകൾക്ക് അനുവാദമുള്ളൂ. പൊതു സ്ഥലങ്ങളിലോ ആളുകളുടെ മുന്നിലോ നിങ്ങളുടെ പങ്കാളിയുമായി അടുപ്പം പുലർത്താൻ നിങ്ങൾക്ക് അനുവാദമില്ല. ഈ രീതിയിലുള്ള തുറന്ന സ്നേഹപ്രകടനങ്ങൾക്ക് ഏകദേശം 13 ലക്ഷം രൂപയാണ് പിഴ. 

ഈ നഗരത്തിൽ താമസിക്കുന്നതിനും ഒരു നിശ്ചിത തുക നൽകേണ്ടതുണ്ട്. അതേസമയം ഇപ്പോൾ മറ്റൊരു കാര്യത്തിന്റെ പേരിലാണ് ഈ പ്രദേശം വാർത്തകളിൽ നിറയുന്നത്. കൊറോണ വൈറസ് വലിയ രീതിയിൽ പടർന്ന് പിടിക്കുകയാണ് അവിടെ. ബിസിനസ്സിനെ ഇത് കാര്യമായി ബാധിക്കുന്നുവെന്നാണ് റിസോർട്ട് ഉടമകൾ പറയുന്നത്. പലരും സാമൂഹിക അകലം പാലിക്കാത്തതും, മാസ്ക് ധരിക്കാത്തതും പ്രശ്‍നങ്ങളെ കൂടുതൽ വഷളാകുന്നു.  


 

Follow Us:
Download App:
  • android
  • ios