Asianet News MalayalamAsianet News Malayalam

നീ കള്ളിയാണ്, മരിക്കേണ്ടവളാണ്; മൺറോയെ പോലെ ഒരുങ്ങുന്ന മോഡലിന് വധഭീഷണി

ലെയ്‍ലാഹ് എപ്പോഴും മൺറോയെ പോലെ ഒരുങ്ങി. അതേ മേക്കപ്പും അതേ തരത്തിലുള്ള വസ്ത്രങ്ങളും തെരഞ്ഞെടുത്ത് ധരിച്ചു. അതോടെ സാമൂഹിക മാധ്യമങ്ങളിലടക്കം അവർക്ക് വലിയ സ്വീകാര്യത ഉണ്ടായി. ഒരുപാട് ആരാധകരും ഇതുവഴി ലെയ്‍‍ലാഹിനുണ്ടായി.

getting death threats says Leylah Dobinson
Author
First Published Sep 10, 2022, 12:44 PM IST

മർലിൻ മൺറോയുമായുള്ള രൂപസാദൃശ്യം കൊണ്ട് പ്രശസ്തയായ ആളാണ് ബ്രീട്ടീഷ് ഇൻഫ്ലുവൻസറും മോഡലുമായ ലെയ്‌ലാഹ് ഡോബിൻസൺ. എന്നാൽ, തനിക്ക് ഇപ്പോൾ വധഭീഷണി ഉണ്ട് എന്ന് വെളിപ്പെടുത്തുകയാണ് ലെയ്‍ലാഹ്. അതിന് കാരണമായി ലെയ്‍ലാഹ് പറയുന്നത് മർലിൻ മൺറോയുമായി തനിക്കുള്ള രൂപസാദൃശ്യമാണ്. 

വളരെ ചെറുപ്പം മുതൽ തന്നെ മർലിൻ മൺറോയുടെ ആരാധികയാണ് ലെയ്‍ലാഹ്. വളരെ ചെറുപ്പത്തിൽ തന്നെ അവൾ ലിപ്സ്റ്റിക്കും മറ്റ് മേയ്ക്കപ്പുകളും അണിഞ്ഞ് ഒരുങ്ങുമായിരുന്നു. ഒപ്പം അമ്മയോട് താനാണ് അടുത്ത മൺറോ എന്ന് പറയുകയും ചെയ്യുമായിരുന്നവത്രെ. പതിനഞ്ചാമത്തെ വയസിലാണ് അവൾ ഹാസ്റ്റിങ്ങ്സിലെ കാർണിവൽ ക്വീനായി തെരഞ്ഞെടുക്കപ്പെടുന്നത്. 

ലെയ്‍ലാഹ് എപ്പോഴും മൺറോയെ പോലെ ഒരുങ്ങി. അതേ മേക്കപ്പും അതേ തരത്തിലുള്ള വസ്ത്രങ്ങളും തെരഞ്ഞെടുത്ത് ധരിച്ചു. അതോടെ സാമൂഹിക മാധ്യമങ്ങളിലടക്കം അവർക്ക് വലിയ സ്വീകാര്യത ഉണ്ടായി. ഒരുപാട് ആരാധകരും ഇതുവഴി ലെയ്‍‍ലാഹിനുണ്ടായി. പക്ഷേ, ഒരു അഭിമുഖത്തിൽ അവർ പറഞ്ഞത് തനിക്ക് ആരാധകർ മാത്രമല്ല ഒരുപാട് ശത്രുക്കളും ഉണ്ട് എന്നാണ്. അവളെ അവർ കള്ളി എന്നും ആത്മരതിക്കാരി എന്നും അധിക്ഷേപിക്കുന്നു ഒപ്പം അവരെല്ലാം തന്നോട് ആവശ്യപ്പെടുന്നത് മർലിൻ മൺറോയെ പോലെ വേഷം കെട്ടുന്നത് അവസാനിപ്പിക്കണം എന്നാണ് എന്നും ലെയ്​‍ലാഹ് അഭിമുഖത്തിൽ വെളിപ്പെടുത്തി. 

നീ കാണാൻ വൃത്തികെട്ടവളാണ്, നീ മരിക്കേണ്ടവളാണ് തുടങ്ങി നിരവധി സന്ദേശങ്ങളാണ് തനിക്ക് സാമൂഹിക മാധ്യമങ്ങളിൽ വരുന്നത് എന്ന് ലെയ്‍​ലാഹ് വെളിപ്പെടുത്തി. എന്നാൽ, ഇതുകൊണ്ടൊന്നും തളരാൻ ഒരുക്കമല്ല ലെയ്‍​ലാഹ്. ഇതുകൊണ്ടൊന്നും താൻ തളരില്ല, പേടിച്ച് പിന്മാറില്ല എന്നാണ് അവൾ പറയുന്നത്. പകരം ഈ അധിക്ഷേപങ്ങളും അവഹേളനങ്ങളും തന്നെ കൂടുതൽ കരുത്തുള്ളവളാക്കി തീർക്കുകയാണ്. താൻ മോഡലിം​ഗ് രം​ഗത്ത് തന്നെ തുടരും എന്നും അവൾ പറയുന്നു. 

Follow Us:
Download App:
  • android
  • ios