ഇനി ഈ പുതിയ മരുമകന് ഈ കഴുതസവാരിയിൽ താൽപര്യമില്ല, അതിൽ പങ്കെടുക്കുന്നില്ല എന്ന് വച്ചാലോ? അതും നടക്കില്ല. കാരണം ഹോളിയിൽ പങ്കെടുക്കാതിരിക്കാന്‍ അയാൾ മുങ്ങുന്നില്ല എന്നുറപ്പിക്കാൻ ​ഗ്രാമവാസികൾ ഇയാളെ നിരീക്ഷിക്കും. 

ഹോളി(Holi) നിറങ്ങളുടെ ആഘോഷമാണ്. ഇന്ത്യയിൽ പലയിടങ്ങളിലും വളരെ സജീവമായി ഹോളി ആഘോഷിക്കാറുണ്ട്. ശൈത്യകാലത്തിന്റെ അവസാനവും രാജ്യത്ത് വസന്തകാല വിളവെടുപ്പ് കാലത്തിന്റെ വരവുമാണ് ഹോളി അടയാളപ്പെടുത്തുന്നത്. പല വിശ്വാസങ്ങളും ആഘോഷങ്ങളും ഹോളിയുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. എന്നാൽ, മഹാരാഷ്ട്രയിലെ ഒരു ജില്ലയിലെ ഒരു ഗ്രാമത്തിൽ 90 വർഷത്തിലേറെയായി തുടരുന്ന വിചിത്രമായ ഒരു ഹോളി പാരമ്പര്യമുണ്ട്. 

മഹാരാഷ്ട്രയിലെ ബീഡ് ജില്ല(Maharashtra's Beed district)യിലെ ഈ ​ഗ്രാമത്തിൽ ​ഏറ്റവും പുതിയ മരുമകന് ഒരു കഴുത സവാരിയും ഇഷ്ടമുള്ള വസ്ത്രങ്ങളും ഹോളിയുടെ ഭാ​ഗമായി കിട്ടും. ജില്ലയിലെ കെജ് തഹസിൽ വിദാ ഗ്രാമത്തിലാണ് വർഷങ്ങളായി ഈ ആചാരം പിന്തുടരുന്നത്. ഇതിന് വേണ്ടി ​ഗ്രാമത്തിൽ ഉള്ളവർ മൂന്നുനാല് ദിവസമെടുത്ത് ഏതാണ് ​ഗ്രാമത്തിലെ ഏറ്റവും പുതിയ മരുമകനെന്ന് കണ്ടെത്തുന്നു. ഇനി ഈ പുതിയ മരുമകന് ഈ കഴുതസവാരിയിൽ താൽപര്യമില്ല, അതിൽ പങ്കെടുക്കുന്നില്ല എന്ന് വച്ചാലോ? അതും നടക്കില്ല. കാരണം ഹോളിയിൽ പങ്കെടുക്കാതിരിക്കാന്‍ അയാൾ മുങ്ങുന്നില്ല എന്നുറപ്പിക്കാൻ ​ഗ്രാമവാസികൾ ഇയാളെ നിരീക്ഷിക്കും. 

ഗ്രാമീണർ ഏറെ ബഹുമാനിച്ചിരുന്ന ആനന്ദറാവു ദേശ്മുഖ് എന്ന താമസക്കാരനാണ് ഈ പാരമ്പര്യം ആരംഭിച്ചത്. ആനന്ദറാവുവിന്റെ മരുമകനുമായി ചേർന്ന് ഇത് 90 വർഷത്തിന് മുമ്പാണ് തുടങ്ങിയത്. ഗ്രാമത്തിന്റെ നടുവിൽ നിന്ന് ആരംഭിക്കുന്ന സവാരി 11 മണിക്ക് ഹനുമാൻ ക്ഷേത്രത്തിൽ അവസാനിക്കും. ഗ്രാമത്തിലെ തെരഞ്ഞെടുക്കപ്പെട്ട മരുമകന് ഇഷ്ടമുള്ള വസ്ത്രങ്ങൾ നൽകുകയും ചെയ്യും.

ഏതായാലും വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ​ഗ്രാമത്തിൽ ഇന്നും ഹോളിയുടെ ഭാ​ഗമായി ഈ ആചാരം നടപ്പിലാക്കുന്നു. 

(ചിത്രം പ്രതീകാത്മകം)