Asianet News MalayalamAsianet News Malayalam

50 വർഷത്തിലധികം പഴക്കമുള്ള വസ്തുക്കൾ ശേഖരിക്കുകയാണ് ഇയാൾ, പിന്നിലെ കാരണം കുറച്ച് വേറിട്ടതാണ്

പുരാവസ്തുക്കൾ നശിക്കുന്നത് തടയാനും അവ പുനഃസ്ഥാപിക്കാനും സംരക്ഷിക്കാനുമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. വർഷത്തിലൊരിക്കൽ ഈ പുരാവസ്തുക്കളെല്ലാം വിദ്യാർത്ഥികൾക്ക് കാണുന്നതിനായി മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. 

man collects antiquities for a deferent reason
Author
Puducherry, First Published Oct 26, 2021, 10:01 AM IST

സാധനങ്ങൾ ശേഖരിക്കുന്നത് മനുഷ്യര്‍ക്ക് ഒരു സാധാരണ ഹോബി(hobby)യാണ്. നമ്മളെല്ലാം പലതരത്തിലുള്ള വസ്തുക്കളും ശേഖരിച്ച് വച്ചിരുന്നവരോ, ഇപ്പോഴും ശേഖരിക്കുന്നവരോ ആയിരിക്കും. ഇവിടെ ഒരാള്‍ 50 വര്‍ഷത്തി(50years)ലേറെ പഴക്കമുള്ള വിവിധ വസ്തുക്കളാണ് ശേഖരിച്ച് വയ്ക്കുന്നത്. അത് കാണിച്ച് ആളെ പറ്റിക്കാനോ വില്‍ക്കാനോ ഒന്നുമല്ല. മറിച്ച്, പുതുച്ചേരിയിലെ ഈ മനുഷ്യന്‍ അങ്ങനെ ചെയ്യുന്നതിന് പിന്നിൽ ഒരു നല്ല കാരണമുണ്ട്. അദ്ദേഹം പഴയ വസ്തുക്കൾ നശിപ്പിക്കുന്നതിൽ നിന്ന് തടയാനും അവ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് അവ ശേഖരിക്കുന്നത് എന്നാണ് പറയുന്നത്. എഎന്‍ഐ -യാണ് അദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും പങ്കിട്ടത്.

ഈ ഇനങ്ങളിൽ പിച്ചളയും വെങ്കലവും കൊണ്ട് നിർമ്മിച്ച 50 വർഷം പഴക്കമുള്ള പാത്രങ്ങളും ഉൾപ്പെടുന്നു. എഎന്‍ഐ -യുമായുള്ള സംഭാഷണത്തിനിടെ താന്‍ കുട്ടിക്കാലം തൊട്ട് ഇത്തരം വസ്തുക്കള്‍ ശേഖരിക്കുന്നുണ്ട് എന്നും പല സ്ഥലങ്ങളില്‍ നിന്നുമായിട്ടാണ് അവ ശേഖരിക്കുന്നത് എന്നും അദ്ദേഹം പറയുന്നു. 

പുരാതനമായ വസ്തുക്കള്‍ ശേഖരിക്കുന്ന പുതുച്ചേരിയിലുള്ള ഇദ്ദേഹം 50 വർഷത്തിലേറെയായി തമിഴ് പൂർവ്വികർ ഉപയോഗിച്ചിരുന്ന വീട്ടുപകരണങ്ങള്‍ ശേഖരിച്ചിരിക്കുന്നു. അതില്‍ പിച്ചളയും വെങ്കലവും കൊണ്ട് നിർമ്മിച്ച പാത്രങ്ങൾ അടക്കം ഉള്‍പ്പെടുന്നു. ചെറുപ്പം മുതൽ ഞാൻ പുരാതന വസ്തുക്കള്‍ ശേഖരിക്കുന്നുണ്ട്. പല സ്ഥലങ്ങളില്‍ നിന്നും അവ ശേഖരിക്കുന്നതായും അദ്ദേഹം പറയുന്നു എന്ന് എഎൻഐ ട്വിറ്ററിൽ കുറിച്ചു. 

'പുരാവസ്തുക്കൾ നശിക്കുന്നത് തടയാനും അവ പുനഃസ്ഥാപിക്കാനും സംരക്ഷിക്കാനുമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. വർഷത്തിലൊരിക്കൽ ഈ പുരാവസ്തുക്കളെല്ലാം വിദ്യാർത്ഥികൾക്ക് കാണുന്നതിനായി മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. പുരാവസ്തുക്കൾ നശിക്കുന്നത് തടയുക എന്നതാണ് എന്റെ ആഗ്രഹം: അയ്യനാർ, പുരാതന വസ്തു കളക്ടർ' എന്നും എഎന്‍ഐ ട്വിറ്ററില്‍ കുറിച്ചു. 

Follow Us:
Download App:
  • android
  • ios