നാണയങ്ങൾക്ക് കുറഞ്ഞത് 2,000 വർഷമെങ്കിലും പഴക്കമുണ്ടെന്ന് മാരിയസ് കണക്കാക്കി. രണ്ട് ദിവസമെടുത്ത് അതിന്റെ ചിത്രങ്ങൾ പകർത്തിയ ശേഷം അയാൾ ആ നിധി ലെറ്റ്ക നൗവയിലെ ടൗൺ ഹാളിന് കൈമാറി.
50 ലക്ഷം വില വരുന്ന 1,469 റോമൻ വെള്ളി നാണയങ്ങളുടെ ശേഖരം തന്നെ കണ്ടെത്തി യുവാവ്. റൊമാനിയയിൽ നിന്നുള്ള മാരിയസ് മൻജിയാക്കാണ് ശനിയാഴ്ച ദിവസം ഈ നാണയശേഖരം കണ്ടെത്തിയത്. മെറ്റൽ ഡിറ്റക്ടിങ് വലിയ താല്പര്യമുള്ള മാരിയസ് അന്ന് ലെറ്റ്കാ വെച്ചേയിലുള്ള ഒരു ഗ്രാമത്തിലെ വയലിൽ മെറ്റൽ ഡിക്ടറ്ററുമായി പരിശോധന നടത്തവയേ ആണ് ഈ നാണയശേഖരം കണ്ടെത്തിയത് എന്നും റിപ്പോർട്ടുകൾ പറയുന്നു.
സാധാരണയായി ഒറ്റയ്ക്ക് നടക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനും എല്ലാം ഏറെ ഇഷ്ടപ്പെടുന്ന ആളാണ് മാരിയസ്. നടക്കാനും ഏറെ ഇഷ്ടമാണ്. അന്നും അതുപോലെ തനിയെ നടക്കുകയായിരുന്നു അയാൾ. മെറ്റൽ ഡിറ്റക്ടിംഗിൽ താല്പര്യം ഉള്ളതിനാൽ തന്നെ മെറ്റൽ ഡിറ്റക്ടറും കൂടെ കരുതിയിരുന്നു.
അത് ഒരു മനോഹരമായ ശനിയാഴ്ച ദിവസമായിരുന്നു എന്ന് മാരിയസ് പറയുന്നു. എന്നാൽ, ആ ദിവസം താനും ചരിത്രവുമായി ഒരു കൂടിക്കാഴ്ചയുണ്ടാകുമെന്നും ചരിത്രത്തിൽ നിന്നുമുള്ള ചില വസ്തുക്കൾ താൻ കണ്ടെടുക്കുമെന്നും അയാൾ തീരെ കരുതിയിരുന്നില്ല.
ഡിറ്റക്ടർ ഉപയോഗിച്ച് നിലം പരിശോധിക്കുന്നതിനിടെയാണ് പെട്ടെന്ന് അത് ബീപ്പ് ശബ്ദം മുഴക്കാൻ തുടങ്ങിയത്. മണ്ണിനടിയിൽ, വെള്ളി നാണയങ്ങളുടെ വലിയ ശേഖരം കണ്ടെത്തിയതോടെ അയാളുടെ ഹൃദയം മിടിച്ചു തുടങ്ങി എന്നാണ് പറയുന്നത്. ഞാൻ സ്വപ്നം കാണുന്നതല്ലല്ലോ, ഇതൊക്കെ ശരിക്കും ഉള്ളത് തന്നെയല്ലേ എന്ന് ഉറപ്പിക്കുന്നതിന് വേണ്ടി സ്വയം നുള്ളിനോക്കുന്നതിനെ കുറിച്ച് പോലും ഞാൻ ചിന്തിച്ചിരുന്നു എന്നും മാരിയസ് പറയുന്നു.
നാണയങ്ങൾക്ക് കുറഞ്ഞത് 2,000 വർഷമെങ്കിലും പഴക്കമുണ്ടെന്ന് മാരിയസ് കണക്കാക്കി. രണ്ട് ദിവസമെടുത്ത് അതിന്റെ ചിത്രങ്ങൾ പകർത്തിയ ശേഷം അയാൾ ആ നിധി ലെറ്റ്ക നൗവയിലെ ടൗൺ ഹാളിന് കൈമാറി. എന്നെങ്കിലും ഒരു ദിവസം തന്റെ കുട്ടിയുമായി മ്യൂസിയത്തിൽ പോകും, ഈ നാണയങ്ങൾ താനാണ് കണ്ടെത്തിയത് എന്ന് പറയുമെന്നാണ് മാരിയസ് പറയുന്നത്.
മാരിയസ് കണ്ടെത്തിയ നാണയങ്ങൾക്ക് ഏകദേശം 50 ലക്ഷമെങ്കിലുമാണ് മൂല്ല്യം കണക്കാക്കുന്നത്.