Asianet News MalayalamAsianet News Malayalam

ജിമ്മിൽ പോകാൻ മടിയും പേടിയുമാണോ? 'ഷൈ​ ​ഗേൾ' വർക്കൗട്ടുകൾ ട്രെൻഡാവുന്നു

'ഷൈ ​ഗേൾ' വർക്കൗട്ടിന്റെ ഭം​ഗി യാതൊരു തിരക്കുകളോ ബുദ്ധിമുട്ടുകളോ ഇല്ലാതെ തന്നെ തങ്ങളുടെ വ്യായാമം പൂർത്തിയാക്കാം എന്നുള്ളതാണ്. 

what is shy girl workouts rlp
Author
First Published Oct 21, 2023, 5:35 PM IST

കാലം മാറി. ആളുകൾക്ക് ഇന്ന് ഫിറ്റ്‍നെസ്സിലൊക്കെ നല്ല ശ്രദ്ധയാണ്. ഭൂരിഭാ​ഗം ആളുകളും ജിമ്മിൽ പോവുകയും വർക്ക്ഔട്ട് ചെയ്യുകയും ഒക്കെ ചെയ്യുന്നുണ്ട്. അനേകം പേരാണ് വർക്കൗട്ട് ചെയ്യുന്നതിന്റെയും ശരീരഭാരത്തിൽ വരുന്ന മാറ്റങ്ങളുടെയും എല്ലാം വീഡിയോകളും ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ളത്. എന്നാൽ, ഇപ്പോൾ പുതിയ ഒരു ട്രെൻഡ് കൂടി ഉണ്ടായി വരികയാണ്, അതാണ് 'ഷൈ​ ​ഗേൾ ഫിറ്റ്നെസ്സ് ട്രെൻഡ്'. 

ഇനി എന്താണ് ഇത് എന്നല്ലേ? ചിലർക്ക് ഫിറ്റ്നെസിന്റെ കാര്യത്തിൽ ശ്രദ്ധ വേണമെന്നും വർക്കൗട്ടുകൾ ചെയ്യണമെന്നും ഒക്കെ ആ​ഗ്രഹം കാണും. എന്നാൽ, ജിമ്മിൽ പോകുന്നത് വലിയ പ്രയാസം ഉള്ള കാര്യമായിരിക്കും. ജിമ്മിൽ പോകുന്നതിനോട് പേടി തോന്നുക, അതേ കുറിച്ചോർക്കുമ്പോൾ ഉത്കണ്ഠ അനുഭവപ്പെടുക (gymtimidation) എന്നതെല്ലാം ഇതിൽ പെടുന്നു. അവർക്ക് സ്ഥിരമായി ജിമ്മിൽ പോയി എക്സ്പീരിയൻസുള്ള പുരുഷന്മാരെ കുറിച്ചോർത്ത് ഉത്കണ്ഠയുണ്ടാവുകയും ജിമ്മിലെ വലിയ വലിയ വർക്കൗട്ട് എക്വിപ്മെന്റുകൾ കണ്ട് ഭയമുണ്ടാവുകയും ചെയ്യാം. 

'ഷൈ ​ഗേൾ' വർക്കൗട്ടുകൾ സ്ത്രീകൾക്ക് അവരുടെ സ്വന്തം വീട്ടിലെ സുഖസൗകര്യങ്ങളിൽ ലജ്ജയോ മടിയോ കൂടാതെ തന്നെ വർക്കൗട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കുന്ന ഒന്നാണ്. അങ്ങനെ വീട്ടിലിരുന്ന് ഈ വർക്കൗട്ടുകൾ ചെയ്ത് ചെയ്ത് പതിയെ ജിമ്മിൽ പോകാനുള്ള അവരുടെ മടി മാറുന്നു. 'ഷൈ ​ഗേൾ' വർക്കൗട്ടിന്റെ ഭം​ഗി യാതൊരു തിരക്കുകളോ ബുദ്ധിമുട്ടുകളോ ഇല്ലാതെ തന്നെ തങ്ങളുടെ വ്യായാമം പൂർത്തിയാക്കാം എന്നുള്ളതാണ്. 

വീട്ടിൽ ഒരു ചെറിയ സ്ഥലം, യോ​ഗ മാറ്റ്, വർക്കൗട്ട് ചെയ്യാനുള്ള ചെറിയ ചെറിയ ഉപകരണങ്ങൾ എന്നിവയുണ്ടെങ്കിൽ തന്നെ വർക്കൗട്ട് നടക്കുകയും ചെയ്യും. ഈ വ്യായാമങ്ങൾ വീട്ടിൽ തന്നെ ചെയ്യാൻ വേണ്ടി തയ്യാറാക്കിയതാണ്. വളരെ പ്രൈമറി ആയിട്ടുള്ള വർക്ക്ഔട്ട് ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് 90 മിനിറ്റ് ലളിതമായി വ്യായാമം ചെയ്യുക എന്നുള്ളതാണ് ഇത്. ഒപ്പം ഭക്ഷണത്തിലും ശ്രദ്ധിക്കണം. ഇങ്ങനെ, ആത്മവിശ്വാസം ഉണ്ടായിക്കഴിഞ്ഞാൽ ജിമ്മിൽ പോകലും ഈസിയാവും. 

ജിമ്മിൽ പോകുന്നത് ടെൻഷൻ ഫ്രീ ആക്കാനും വേണമെങ്കിൽ ചില മാർ​ഗങ്ങളൊക്കെ സ്വീകരിക്കാം. ഒരു സുഹൃത്തുമായി പോവുക, അധികം ആളില്ലാത്ത നേരങ്ങളിൽ പോവുക, വലിയ തിരക്കില്ലാത്ത ജിം കണ്ടെത്തുക എന്നിവയെല്ലാം അതിൽ പെടുന്നു. ഏതായാലും 'ഷൈ ​ഗേൾ' വർക്കൗട്ട് ഇന്ന് ടിക്ടോക്കിലൊക്കെ ഒരു ട്രെൻഡാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

Follow Us:
Download App:
  • android
  • ios