Asianet News MalayalamAsianet News Malayalam

സെപ്റ്റംബർ ഇൻടേക്കിൽ യു.കെയിൽ പഠിക്കാം, സ്പോട്ട് അഡ്മിഷൻ കൊച്ചിയിൽ

ഓ​ഗസ്റ്റ് 17 ശനിയാഴ്ച്ച ഇ-ടോക് കൊച്ചി ബ്രാഞ്ചിൽ ഒരുക്കുന്ന സ്പോട്ട് അഡ്മിഷനിൽ ബക്കിങ്ഹാംഷെയർ ന്യൂ യൂണിവേഴ്സിറ്റി (Buckinghamshire New University) പ്രതിനിധി സാം പൗൾട്ടൺ പങ്കെടുക്കും

study in the uk Buckinghamshire New University e talk
Author
First Published Aug 15, 2024, 12:07 PM IST | Last Updated Aug 15, 2024, 2:09 PM IST

യു.കെയിൽ പഠിക്കാനാ​ഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ ഇൻടേക്കിൽ ബക്കിങ്ഹാംഷെയർ ന്യൂ യൂണിവേഴ്സിറ്റിയിൽ വിവിധ കോഴ്സുകളിൽ സ്പോട്ട് അഡ്മിഷൻ നേടാൻ അവസരം. പ്രമുഖ വിദേശ വിദ്യാഭ്യാസ സ്ഥാപനമായ ഇ-ടോക് ​ഗ്ലോബൽ എജ്യുക്കേഷനാണ് ഈ സൗകര്യം ഒരുക്കുന്നത്.

ഓ​ഗസ്റ്റ് 17 ശനിയാഴ്ച്ച ഇ-ടോക് കൊച്ചി ബ്രാഞ്ചിൽ ഒരുക്കുന്ന സ്പോട്ട് അഡ്മിഷനിൽ ബക്കിങ്ഹാംഷെയർ ന്യൂ യൂണിവേഴ്സിറ്റി (Buckinghamshire New University) പ്രതിനിധി സാം പൗൾട്ടൺ പങ്കെടുക്കും.

യു.കെയിലെ പ്രമുഖ സർവകലാശാലയായ ബക്കിങ്ഹാംഷെയർ ന്യൂ യൂണിവേഴ്സിറ്റിയിൽ ലഭ്യമായ കോഴ്സുകൾ - 

ബി.എസ്.സി നഴ്സിങ്
ബി.എ ഫോട്ടോ​ഗ്രഫി
ബി.എസ്.സി സൈബർ സെക്യൂരിറ്റി
ബി.എസ്.സി കംപ്യൂട്ടിങ് വിത് വെബ്ഡെവലപ്മെന്റ് 
ഏവിയേഷൻ മാനേജ്മെന്റ് 
ബി.എസ്.സി ഹെൽത് ആൻഡ് സോഷ്യൽ സയൻസ് 
ബി.എസ്.സി പബ്ലിക് ഹെൽത് 
ബി.എസ്.സി ഫിസിയോതെറപ്പി 
ബി.എ ഹോസ്പിറ്റാലിറ്റി ഓൻട്രപ്രന്യുർ
ബി.എ ​ഗ്രാഫിക് ഡിസൈൻ
എം.ബി.എ
ഡാറ്റ സയൻസ്
സൈക്കോളജി

കോഴ്സ് വിവരങ്ങൾക്കും അഡ്മിഷനും ബക്കിങ്ഹാംഷെയർ ന്യൂ യൂണിവേഴ്സിറ്റി പ്രതിനിധിയുമായി നേരിട്ട് സംവദിക്കാം. നിലവിൽ യു.കെയിലെ പ്രധാനപ്പെട്ട സർവകലാശാലകൾ അധികവും സെപ്റ്റംബർ ഇൻടേക്ക് നിർത്തിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇ-ടോക്കുമായി സഹകരിച്ച് സ്പോട്ട് അഡ്മിഷന് ബക്കിങ്ഹാംഷെയർ ന്യൂ യൂണിവേഴ്സിറ്റി തയ്യാറായത്.

study in the uk Buckinghamshire New University e talk

ഇ-ടോക് മുഖാന്തിരം അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു മാസത്തെ താമസ സൗകര്യവും എയർപോർട്ട് പിക്കപ്പും സൗജന്യമായി നൽകുമെന്ന് ഇ-ടോക് സി.ഇ.ഒ ഉണ്ണി. ടി.ആർ അറിയിച്ചു. കഴിഞ്ഞ 18 വർഷമായി വിദേശ വിദ്യാഭ്യാസ രം​ഗത്ത് പ്രവർത്തിക്കുന്ന ഇ-ടോക്ക് ​ഗ്ലോബൽ എജ്യുക്കേഷൻ സർവ്വീസ് ചാർജുകൾ ഈടാക്കാതെ യു.കെയിൽ ഉപരിപഠനത്തിന് സഹായിക്കുന്ന സ്ഥാപനമാണ്.


 

Latest Videos
Follow Us:
Download App:
  • android
  • ios