Asianet News MalayalamAsianet News Malayalam

മാർക്സിസ്റ്റ് പാർട്ടിയുടെ അപചയം അവർ സ്വയം ഉണ്ടാക്കിയത്; യുഡിഎഫിന് തികഞ്ഞ വിജയപ്രതീക്ഷയെന്ന് എ കെ ആന്റണി

പിടിവാശിയും അഹന്തയുമായിരുന്നു പിണറായി സർക്കാരിന്റെ മുഖമുദ്ര. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സൗമ്യഭാവത്തിലെത്തിയത്. പിണറായി സമുദായങ്ങളെ തെറ്റിക്കാനും ഹിന്ദുവിഭാഗങ്ങളെ വിഭജിക്കാനും ശ്രമിച്ചെന്നും എ കെ ആന്റണി വിമർശിച്ചു.  

special interview with  congress leader a k antony
Author
Trivandrum, First Published Mar 26, 2021, 4:22 PM IST

കേരളത്തിൽ കഴിഞ്ഞ അഞ്ചുവർഷം പിണറായി സർക്കാർ തുടർന്നുവന്ന ശൈലി പിടിവാശി മാത്രമായിരുന്നുവെന്നും തുടർഭരണം സാധ്യമായാൽ അത് സർവ്വനാശത്തിലെത്തുമെന്നും മുതിർന്ന കോൺ​ഗ്രസ് നേതാവ് എ കെ ആന്റണി. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാർക്സിസ്റ്റ് പാർട്ടിക്ക് ബം​ഗാളിലുണ്ടായ തകർച്ച കേരളത്തിലുണ്ടാകുമെന്നും ബം​ഗാളിൽ സിപിഎം മ്യൂസിയത്തിൽ മാത്രമാണെന്നും എകെ ആന്റണി പറഞ്ഞു. പിടിവാശിയും അഹന്തയുമായിരുന്നു പിണറായി സർക്കാരിന്റെ മുഖമുദ്ര. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സൗമ്യഭാവത്തിലെത്തിയത്. പിണറായി സമുദായങ്ങളെ തെറ്റിക്കാനും ഹിന്ദുവിഭാഗങ്ങളെ വിഭജിക്കാനും ശ്രമിച്ചെന്നും എ കെ ആന്റണി വിമർശിച്ചു.  

കോൺ​ഗ്രസിൽ എല്ലാക്കാലത്തും വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നു വരാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കോൺ​ഗ്രസ് തലമുറ മാറ്റത്തിലേക്ക് കടന്നിരിക്കുകയാണ്. അതിന്റെ സൂചനയാണ് സ്ഥാനാർത്ഥി പട്ടിക. യുഡിഎഫിന് ഇത്തവണ തികഞ്ഞ വിജയപ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ഇനി കേരള രാഷ്ടീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയ ആന്റണി തന്റെ കേരളത്തിലെ രാഷ്ട്രീയം 2004 ൽ അവസാനിച്ചുവെന്നും വ്യക്തമാക്കി. തന്റെ രാജ്യസഭാ കാലം കഴിഞ്ഞാൽ കേരളത്തിലേക്ക് മടങ്ങും. വീണ്ടും രാജ്യസഭാംഗമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

യുഡിഎഫ് വിട്ട് പോയ ജോസ് കെ മാണി ചെയ്തത് ശരിയായില്ല. അത് ആ പാർട്ടിക്കും ഗുണം ചെയ്യില്ല. കേരളത്തിൽ ബിജെപിക്ക് വളരാവുന്നതിൽ പരിധിയുണ്ട്. ആകെ ജയിച്ചത് നേമത്താണ്. അത് രാജഗോപാലിനോടുള്ള പ്രത്യേക പരിഗണന കൊണ്ടാണെന്നും ആന്റണി കൂട്ടിച്ചേർത്തു. രാഹുലിന് സ്ഥിരതയില്ലെന്നത് ബിജെപി പ്രചാരണം മാത്രമാണെന്നും ആന്റണി പറഞ്ഞു. 

അഭിമുഖത്തിന്‍റെ പൂര്‍ണ്ണരൂപം...

 

 

Follow Us:
Download App:
  • android
  • ios