ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് നിരവധി ബി ജെ പി നേതാക്കള്‍ ആംആദ്മിയിലേക്കെത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി  രാഘവ് ചദ്ദാ. തിങ്കളാഴ്ച ബിജെപി നേതാക്കളായ ധര്‍മവീര്‍ അവ്ന, രാജു നിര്‍മ്മല്‍ എന്നിവര്‍ ആം ആദ്മിയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ആംആദ്മി നേതാവ് രാഘവ് ചദ്ദായുടെ പ്രതികരണം.  

ദില്ലി മണ്ഡലത്തിലെ പല മുതിര്‍ന്ന ബി ജെ പി നേതാക്കളും ആംആദ്മിയുടെ ആശയങ്ങളില്‍ ആകൃഷ്ടരാണെന്നും പാര്‍ട്ടിയില്‍ പങ്കാളികളാവാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായുമാണ് രാഘവ് ചദ്ദ പറഞ്ഞത്.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദില്ലിയില്‍ നിന്ന് രാഘവ് ചദ്ദ മത്സരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം ബി ജെ പി നേതാക്കള്‍ ആം ആദ്മിയില്‍ ചേര്‍ന്നത് പാര്‍ട്ടിക്ക് ഗുണകരമാകുമെന്നാണ്  എ എ പി രാജ്യസഭാ എം പി എന്‍ ഡി ഗുപ്തയുടെയും എം എല്‍ എ നാരായണ്‍ ദത്ത് ശര്‍മ്മയുടെയും പ്രതികരണം.