കൊച്ചി: പാർട്ടി ആവശ്യപ്പെട്ടാൽ ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വം നിരസിക്കില്ലെന്ന് എംഐ ഷാനവാസിന്റെ മകൾ അമീന ഷാനവാസ്. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ചർച്ചയായില്ലെന്ന് അമീന ഷാനവാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ കോൺഗ്രസ് പ്ര‍ർത്തകരെ കാണാൻ കൊച്ചിയിലെത്തിയ രാഹുൽ ഗാന്ധി ആദ്യം പോയത് എംഐ ഷാനവാസിന്‍റെ വീട്ടിലേക്കായിരുന്നു. വിമാനത്താവളത്തിൽ നിന്ന് നേരെ നോ‍ർത്ത് റെയിൽവെ സ്റ്റേഷന് സമീപത്തെ വീട്ടിലേക്ക് തിരിച്ച രാഹുൽ ഗാന്ധി ഷാനവാസിന്‍റെ കുടുംബാംഗങ്ങൾക്കൊപ്പം 10 മിനിറ്റ് ചെലവഴിച്ചു. 

മുതി‍‍ർന്ന നേതാക്കൾക്കൊപ്പമാണ് രാഹുൽ ഷാനവാസിന്‍റെ വീട്ടിലെത്തിയത്. ഏകെ ആന്‍റണി , ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, മുകുൾ വാസ്നിക്, ശശി തരൂർ തുടങ്ങിയവർ രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.