1996-97 കാലയളവിൽ ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്ന വഗേല ബിജെപിയിൽ  നിന്നും രാജിവച്ചു പുതിയ പാർട്ടി രൂപീകരിക്കുകയായിരുന്നു. 

അഹമ്മദാബാദ്: ഗുജറാത്ത്‌ മുൻ മുഖ്യമന്ത്രി ശങ്കർ സിംഗ് വഗേല എൻ സി പിയിൽ ചേർന്നു. അഹമ്മദബാദിൽ എൻ സി പി അധ്യക്ഷൻ ശരദ് പവാറിന്റെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. 1996-97 കാലയളവിൽ ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്ന വഗേല ബിജെപിയിൽ നിന്നും രാജിവച്ചു പുതിയ പാർട്ടി രൂപീകരിക്കുകയായിരുന്നു. 
പിന്നീട് കോൺഗ്രസിൽ ചേർന്ന അദ്ദേഹം 2017ൽ നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് രാജിവെച്ചിരുന്നു. കൂടാതെ, രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കാണ് വോട്ട് നല്‍കിയതെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. എൻസിപി അദ്ധ്യക്ഷന്‍ ശരദ് പവാറിന്‍റെയും പ്രഫുല്‍ പട്ടേലിന്‍റെയും സാന്നിധ്യത്തിൽ അഹമ്മദാബാദില്‍ നടന്ന ചടങ്ങില്‍ വഗേല എൻ.സി.പിയിൽ ചേർന്നത്.