കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ 62 മണ്ഡലങ്ങളില്‍ നാളെ മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കും. ഉത്തര കൊല്‍ക്കത്തയിലെ ഏഴും മൂര്‍ഷിദാബാദ്, നാദിയാ, ബര്‍ധമാന്‍ ജില്ലകളിലെ 55ഉം ഉള്‍പ്പെടെ 62 മണ്ഡലങ്ങളാണ് നാളെ പോളിംഗ് ബൂത്തിലെത്തുക. ഉത്തര കൊല്‍ക്കത്തയിലെ മണ്ഡലങ്ങളില്‍ അഴിമതിയും മേല്‍പ്പാലം തകര്‍ന്നതും കോണ്‍ഗ്രസും സി പി ഐ എമ്മും പ്രധാന പ്രചാരണായുധങ്ങളാക്കിയിരുന്നു. മുസ്!ലീം ഭൂരിപക്ഷ മേഖലയാണ് മൂര്‍ഷിദാബാദ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കിയ ഇവിടെ മമതാ ബാനര്‍ജി ആറിലധികം റാലികള്‍ സംഘടിപ്പിച്ചിരുന്നു.