ആറന്മുള: കഴിഞ്ഞ ലോക്സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ആറന്മുളയില്‍ ഇടതുപക്ഷത്തിന്‍റെ ബിജെപിയുടേയും പ്രധാന പ്രചരണായുധം ആറന്മുള വിമാനത്താവളമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനും അതിന്‍റെ നേട്ടമുണ്ടാക്കാനായി എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. 

എന്നാല്‍ ഇത്തവണ ആറന്മുള വിമാനത്താവളം ഒരു പ്രചാരണ വിഷയമായി കരുതുന്നു പോലുമില്ലെന്നും ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് പറഞ്ഞു. വിമാനത്താവളത്തെ എതിര്‍ത്തിരുന്നവര്‍ എന്തുകൊണ്ട് പിന്നോക്കം പോയെന്നും വിമാനത്താവളത്തിനായി താന്‍ ഇപ്പോഴും നിലകൊള്ളുന്നെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ. ശിവദാസന്‍ നായര്‍ പറഞ്ഞു. 

വീണാ ജോര്‍ജിന്‍റെയും ഇടതിന്‍റെയും മൗനം കുറ്റകരമാണെന്നും ഇത് വിമാനത്താവളത്തെ അനുകൂലിക്കുന്നതിന്റെ തെളിവാണെന്നും ബിജെപി സ്ഥാനാര്‍ത്ഥി എം.ടി. രമേശ് കുറ്റപ്പെടുത്തി.