എൽഡിഎഫ് അധികാരത്തിലെത്തുമെന്ന ഏഷ്യാനെറ്റ് ന്യൂസ് സീഫോർ സർവ്വെ വിശ്വസിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തലയും പികെ കുഞ്ഞാലിക്കുട്ടിയും. എൽഡിഎഫിന് സീറ്റ് കുറയുകയാണ്. യുഡിഎഫിന് അനുകൂലമായി സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും ഇരുവരും പ്രതികരിച്ചു. അതേസമയം കടുത്ത മത്സരമാണ് നടക്കുന്നതെന്നും വിവദ ഭൂമി ഉത്തരവുകൾ പ്രതിച്ഛായ നഷ്ടപ്പെടുത്തിയെന്നുമായിരുന്നു എൻ കെ പ്രേമചന്ദ്രന്‍റെ പ്രതികരണം. അതേ സമയം സര്‍വ്വേയെ യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ തള്ളികളഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് സിഫോര്‍ അഭിപ്രായസര്‍വെ ഫലം വിശ്വസിക്കാനാവില്ലെന്ന് യുത്ത് കോണ്ഗ്രസ്. ന്യുനപക്ഷമേഖലകളില്‍ ഇടതുമുന്നണിയുടെ സ്വാധീനം വര്ദ്ധിച്ചുവെന്ന് നിരീക്ഷണം വാസ്തവത്തിനു വിരുദ്ധമാണെന്നും യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് തോടുപുഴയില്‍ പറഞ്ഞു.
ബിജെപി അക്കൗണ്ട് തുറക്കുമെന്ന ഏഷ്യാനെറ്റ് ന്യൂസ് സീഫോർ സർവ്വെ ഫലം സൂചന മാത്രമെന്ന് സംസ്ഥാന അധ്യക്ഷൻകുമ്മനം രാജശേഖരൻ. ബിജെപി വലിയമുന്നേറ്റമാണ് കാഴ്ചവയ്ക്കാൻ പോകുന്നതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. എന്നാല്‍ സര്‍വ്വേ സ്വഗതം ചെയ്യുന്നു എന്നാണ് സിപിഐ സംസ്ഥാന അദ്ധ്യക്ഷന്‍ കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

