തിരുവനന്തപുരം: ബിഡിജെഎസ് വഴി സിപിഎം ബിജെപിയുമായി രഹസ്യ വോട്ട് കച്ചവടം നടത്തുകയാണെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ആരോപിച്ചു.
കണിച്ചുകുളങ്ങര ദേവസ്വം തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശനെ സിപിഎം സഹായിച്ചതിനു പ്രത്യുപകാരമാണ് ഇത്. ന്യൂനപക്ഷ വോട്ടുകള് വഴിതിരിക്കാന്‍ കോണ്‍ഗ്രസ് - ബിജെപി ബന്ധമെന്ന പച്ചക്കള്ളം സിപിഎം പ്രചരിപ്പിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു.
