സ്വാതന്ത്ര്യത്തിന് മുമ്പ് കേരളത്തിന്റെ അവസ്ഥ മെച്ചപ്പെട്ടതായിരുന്നുവെന്നും എന്നാല്‍ അതിനുശേഷം ഇടതു വലതു മുന്നണികള്‍ ചേര്‍ന്ന് കേരളത്തെ മോശപ്പെട്ട നിലയില്‍ എത്തിച്ചുവെന്നുമൊക്കെ മോദി പ്രസംഗിച്ചിരുന്നു. ഇപ്പോള്‍ പോ മോനേ മോദി എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ കറങ്ങിത്തിരിയുകയാണ് മോദിയുടെ സൊമാലിയ പരാമര്‍ശം. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതിന് മുമ്പ് തന്നെ, അതായത് മെയ് ഒമ്പതാം തീയതി ഏഷ്യാനെറ്റ് ന്യൂസില്‍ സംപ്രേക്ഷണം ചെയ്‌ത ചിത്രം വിചിത്രം പരിപാടിയില്‍ ഈ വിഷയം കാണിച്ചിരുന്നു. റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ ഒരു പഠനം അടിസ്ഥാനമാക്കിയാണ്, ചിത്രം വിചിത്രം മോദിയുടെ വിമര്‍ശനത്തിന് മറുപടി നല്‍കിയത്.

വീഡിയോ കാണാം...