തിരുവനന്തപുരം: വര്‍ഗീയ വിഷയം ചീറ്റുന്ന ബിജെപിക്കു കുടപിടിച്ചതു കോണ്‍ഗ്രസാണെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ബിജെപിക്ക് ആളെ സംഘടിപ്പിച്ചു കൊടുക്കുന്ന റിക്രൂട്ടിങ് ഏജന്‍സിയാണു കോണ്‍ഗ്രസെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

കോണ്‍ഗ്രസിനുള്ളില്‍നിന്നു സംഘ് പ്രചാരകനെപ്പോലെ ബിജെപിക്കു വിടുപണി ചെയ്യുന്ന കോൺഗ്രസുകാരനാണ് ഉമ്മൻ ചാണ്ടിയെന്നു വി.എസ്. പറഞ്ഞു. അതിനായി വെള്ളാപ്പള്ളി നടേശനെപ്പോലെ ഒരു മദ്ധ്യവർത്തിയെയും ഉമ്മൻ ചാണ്ടി സൃഷ്ടിച്ചെടുത്തു. ഇതിന്റെ ടെസ്റ്റ് ഡോസ്സാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ കണ്ടത്.

ഉമ്മൻ ചാണ്ടി മണ്ഡലം തിരിച്ച് ഈ പരീക്ഷണം കേരളമൊട്ടാകെ ഈ നിയമസഭാ തെരെഞ്ഞെടുപ്പിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നു. യുഡിഎഫ് അധികാരത്തിൽ വരുന്നതാണ് ബിജെപിക്ക് നല്ലതെന്നു നടേശന്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വി.എസ്. ചൂണ്ടിക്കാട്ടുന്നു.

വി.എസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ചുവടെ;