ചെന്നൈ: തമിഴ്‌നാട്ടിലെ പെരമ്പൂര്‍ മണ്ഡലത്തില്‍ ഇത്തവണ എഐഡിഎംകെയും സിപിഎമ്മും തുറന്ന പോരില്‍. കഴിഞ്ഞ തവണ എഐഡിഎംകെ സഖ്യത്തില്‍ നിന്നായിരുന്നു സിപിഎം മത്സരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ സഖ്യവുമായി പിണങ്ങി പിരിഞ്ഞതില്‍ പരുങ്ങലിലാണ് സിപിഎം. സിപിഎമ്മിന്റെ സിറ്റിംഗ് എംഎല്‍എ എ.സൗന്തര്‍ രാജന്‍ ഇതു രണ്ടാം തവണയാണ് മത്സരിക്കുന്നത്.

സഖ്യത്തില്‍ നിന്നു പുറത്തുവന്നതില്‍ മാറ്റങ്ങള്‍ കൊണ്ട് വരാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എ സൗന്തര്‍ രാജന്‍. സിപിമ്മിനു പുറമെ എഐഡിഎംകെയില്‍ നിന്നു പുറത്തു വന്ന അഞ്ച് പാര്‍ട്ടികള്‍ ചേര്‍ന്ന് സഖ്യമായാണ് മത്സരിക്കുന്നത്.

പി വെട്രിവേലനാണ് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി. മുൻപ് ഒപ്പം നിന്നിരുന്നവര്‍ പുതിയ മുന്നണിയുണ്ടാക്കിയതില്‍ ആശങ്കയൊന്നുമില്ലന്നാണ് വെട്രിവേലന്റെ പക്ഷം. നൂറുകണക്കിനു ആളുകളാണ് എഐഡിഎംകെ സ്ഥാനാര്‍ത്ഥിക്കൊപ്പം പ്രചാരണത്തിനു തന്നെയുള്ളത്. സിപിഎം ഉള്‍പ്പെട്ട മുന്നണിയാണോ എഐഎഡിഎംകെ സഖ്യമാണോ വലുതെന്നെ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ അറിയാമെന്നാണ് പ്രതികരണങ്ങള്‍.