തൃശൂര്‍: സത്യന്‍ അന്തിക്കാട് ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് വേദിയിലെത്തി. തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്. സുനില്‍ കുമാറിന്റെ പ്രചാരണാര്‍ഥം കേരള വര്‍മ കോളജിലെ സുഹൃത്തുക്കളും അധ്യാപകരും ചേര്‍ന്നു സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മയായിരുന്നു വേദി. നിരവധി രാഷ്ട്രീയ സിനിമകളൊരുക്കിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പു വേദികളില്‍ നിന്നും സത്യന്‍ അന്തിക്കാട് അകലം പാലിച്ചിരുന്നു.
സാംസ്കാരിക കൂട്ടായ്മയുടെ ഉദ്ഘാടകനായിരുന്നു സത്യന്‍ അന്തിക്കാട്. വി.എസ്. സുനില്‍ കുമാറിര്‍ വിശ്വസിക്കാന്‍ കൊള്ളാവുന്ന ആളാണെന്നും ചതിക്കയും അഴിമതി കാണിക്കാതെയുള്ള യുവാവായതിനാലാണു താന്‍ പ്രചാരണത്തിനെത്തിയതെന്നും അദ്ദേഹം പറയുന്നു.
ചടങ്ങില്‍ ആശംസകളുമായി കലാമണ്ഡലം ഗോപിയാശാനും നടന്‍ ഇര്‍ഷാദും കഥാകൃത്ത് വൈശാഖനും എത്തി. കേരള വര്‍മ്മയിലെ വിദ്യാര്‍ഥി പ്രവര്‍ത്തനകാലത്തെ ഓര്‍മയും സ്ഥാനാര്‍ഥി പങ്കുവെച്ചു.
