ചെന്നൈ: തമിഴ്‌നാട് മുന്‍ മന്ത്രിയായ ഡിഎംകെ സ്ഥാനാര്‍ത്ഥിയും ഡിഎംകെ വനിതാ നേതാവുമായുള്ള അശ്ലീല വീഡിയോ പുറത്തായി. 2006ലെ ഡിഎംകെ മന്ത്രിസഭയിലെ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോമെന്റ് വകുപ്പ് മന്ത്രിയായ ആര്‍ പെരിയകറുപ്പനും ദ്രാവിഡ മുന്നേറ്റക്കഴകം വനിതാ വിഭാഗം നേതാവും തമ്മിലുള്ള അശ്ലീല വീഡിയോ ആണ് സോഷ്യല്‍മീഡിയയിലൂടെ അതിവേഗം പ്രചരിക്കുന്നത്.

ശക്തമായ മത്സരം നടക്കുന്ന തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നണിയെ പ്രതിസന്ധിയിലാക്കിയാണ് പ്രസ്തുത വീഡിയോ പ്രചരിക്കുന്നത്. 2006 ല്‍ തിരുപ്പട്ടൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ചു വിജയിച്ചാണ് പെരിയകറുപ്പന്‍ ഡിഎംകെ മന്ത്രിസഭയിലെത്തിയത്. വരുന്ന അസംബ്ലി തെരഞ്ഞെടുപ്പിലും പെരിയകറുപ്പന്‍ തിരുപ്പട്ടട്ടൂരില്‍ നിന്നും ജനവിധി തേടുന്നതിനിടയിലാണ് സെക്‌സ് വീഡിയോ പുറത്താകുന്നത്.