ജാഗ്രതയോടും , വിവേകേത്താടും സമ്മതിദാനാവകാശാം വിനിയോഗിക്കണമെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് കെ സി സി ബി തെരഞ്ഞെടുപ്പ് സര്‍ക്കുലര്‍ തുടങ്ങുന്നത്. 7 മേഖലകളിലുള്ള കെ സി ബി സിയുടെ നിലപാടറിയിച്ചാണ് തെരഞ്ഞെടുപ്പിലെ നയം വ്യക്തമാക്കുന്നത്.വ്യക്തിതാല്‍പര്യങ്ങള്‍ക്കും പാര്‍ട്ടി താല്‍പര്യങ്ങള്‍ക്കും അതീതമായി പൊതു നന്മക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരെ വിജയിപ്പിക്കണമെന്നാണ് നിലപാട്.
അവിടെ സ്വഭാവശുദ്ധി മാനദണ്ഡമാക്കണമെന്ന് എടുത്ത് പറയുന്നു. വിവാദമായ ഭൂമി ഉത്തരവുകളില്‍ യുഡിഎഫ് സര്‍ക്കാരിനോടുള്ള വിയോജിപ്പ് കൃത്യമായി പ്രകടിപ്പിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. കടലും കായലും, കരഭൂമിയും അധികാരവും, സ്വാധീനമുളളവര്‍ക്ക് പതിച്ച് നല്‍കുന്ന നയത്തിന് അറുതിയുണ്ടാകണമെന്നാണ് കെ സി ബി സി ചൂണ്ടിക്കാട്ടുന്നത്.
കേരളത്തെ അഴിമതിയും സ്വജനപക്ഷപാതവും ബാധിച്ചിരിക്കുന്നുവെന്ന് ചൂണ്ടികാട്ടുന്നതു വഴി അത് സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രം തന്നെയാണ്. ഇഷ്ടക്കാര്‍ അഴിമതി കാട്ടിയാല്‍ അത് മൂടി വക്കാതെ നിയമത്തിന് മുന്‍പില്‍ എത്തിക്കുന്നവരാണ് ഭരണാധികാരി അത് അവരുടെ ചുമതലയാണെന്നും ചൂണ്ടിക്കാട്ടുന്നു. മദ്യത്തിന്‍റെ വിതരണവും ലഭ്യതയും നിയന്ത്രിക്കുന്നതിന് ഉത്തരവാദിത്വമുള്ള ജനപ്രതിനിധിയെ തെരഞ്ഞെടുക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കെ സി ബിസി പ്രസിഡന്‍റ് ബസേലിയോസ് ക്ലിമ്മിസ് കാതോലിക്കാ ബാവ പുറപ്പെടുവിക്കുന്ന തെരഞ്ഞെടുപ്പ് സര്‍ക്കുലര്‍ അവസാനിക്കുന്നത്.
