തിരുവനന്തപുരം: വോട്ടെടുപ്പിന് ഒരാഴ്ചമാത്രം ബാക്കി നില്‍ക്കെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലേക്കുളള ബാലറ്റ് പേപ്പറുകളുടെ അച്ചടി തിരുവനന്തപുരത്ത് പൂര്‍ത്തിയായി. പൊതു തെരഞ്ഞെടുപ്പില്‍ ആദ്യമായി സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോ പതിച്ച ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
വിധിയെഴുത്തിന് ബാലറ്റ് പേപ്പറുകള്‍ തയ്യാര്‍.വോട്ടിങ് മെഷീനുകളില്‍ പതിക്കാന്‍ സ്ഥാനാര്‍ത്ഥികളുടെ പേരും ചിത്രവും ചിഹ്നവുമൊക്കെയായി 140 മണ്ഡലങ്ങളിലേക്കും പറന്നുകഴിഞ്ഞു. മത്സരിക്കുന്നവരുടെ ചിത്രം ബാലറ്റില്‍ ഉള്‍പ്പെടുത്തിയ ആദ്യ തെരഞ്ഞെടുപ്പ്.
പുതുപ്പളളിയിലെ ബാലറ്റ് പേപ്പറില്‍ ഒന്നാമതാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.ചിരിക്കുന്ന ചിത്രവുമായി മലമ്പുഴയില്‍ ആദ്യത്തെ പേര് വി എസ് അച്യുതാനന്ദന്റേത്.രണ്ട് സെറ്റ് പേപ്പറുകള്‍ ഇത്തവണ പൂഞ്ഞാറില്‍ മാത്രം.ഏറ്റവുമധികം പേര്‍ മത്സരരംഗത്തുളള പൂഞ്ഞാറില്‍ 18 സ്ഥാനാര്‍ത്ഥികള്‍.മണ്ണന്തലയിലും പുളിമൂടുമുളള സര്‍ക്കാര്‍ പ്രസ്സുകളിലാണ് ബാലറ്റ് പേപ്പറുകള്‍ അച്ചടിച്ചത്.
ബാലറ്റ് പേപ്പറിന്‍റെ ഏറ്റവുമൊടുവിലായി നോട്ടയ്ക്കും ചിഹ്നമുണ്ട്. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം ഫോട്ടോ നല്‍കാത്ത സ്ഥാനാര്‍ത്ഥികള്‍ക്ക് ബാലറ്റ് പേപ്പറിലെ കോളത്തിലും ഫോട്ടോയുണ്ടാകില്ല.
