പുതുപ്പള്ളി: അനാവശ്യ പ്രസംഗം വിഎസ്സ് അവസാനിപ്പിച്ചില്ലെങ്കില്‍ ജനങ്ങള്‍ ഇടപെട്ട് നിര്‍ത്തുമെന്ന് ഉമ്മന്‍ ചാണ്ടി. തനിക്കെതിരെ നിലവില്‍ കേസില്ലെന്ന് നാമനിര്‍ദ്ദേശ പത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിലും വലിയ തെളിവ് വി എസ്സിന് എന്താണ് വേണ്ടത്? ഇനി മറുപടി പറയേണ്ടത് വിഎസ്സ് ആണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

എല്‍ഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കെതിരായ കേസുകള്‍ പുറത്ത് വരാനാണ് വിഎസ്സ് ഇത് ചെയ്യുന്നതെങ്കില്‍ കാര്യങ്ങള്‍ ഇവിടം കൊണ്ട് അവസാനിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു പുതുപ്പള്ളി ബ്ലോക് ഓഫീസില്‍ ഉമ്മന്‍ചാണ്ടി പത്രിക സമര്‍പ്പിച്ചു. ഇത് പതിനൊന്നാം തവണയാണ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ മത്സരിക്കുന്നത്.