കെ കെ രമക്ക് ഭീഷണി ഉയര്‍ത്തി രണ്ട് രമമാരാണ് വടകരയില്‍ പത്രിക നല്‍കിയിരിക്കുന്നത്. ഇതില്‍ ഒരാള്‍ ടി പി രമയും, മറ്റേയാള്‍ കുനിയില്‍ രമയുമാണ്. രണ്ട്‌പേരും സിപിഎം അനുഭാവികള്‍. തന്‍റെ തറവാട്ട് പേര് കുനിയില്‍ കണ്ടി എന്നായതിനാല്‍ കുനിയില്‍ രമ കെ കെ രമ എന്ന പേര് അനുവദിക്കണമെന്ന് പത്രികയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 
ഈ സാഹചര്യത്തിലാണ് തിങ്കളാഴ്ച വരണാധികാരി ഒറിജനല്‍ കെ കെ രമയേയും അപരയേയും വിളിപ്പിച്ചിരിക്കുന്നത്. കെ കെ രമ എന്ന പേരിലാണ് അറിയപ്പെടുന്നതെന്ന് ഇരുവരും രേഖാമൂലം എഴുതികൊടുത്താല്‍ ബാലറ്റില്‍ ഒരാളുടെ വീട്ട് പേര് കൂടി വയ്ക്കും. സിപിഎമ്മിന്‍റെ പരാജയം സമ്മതിക്കലാണ് അപരരെ രംഗത്തിറക്കിയതിന് പിന്നിലെന്നാണ് ആ്രര്‍എംപിയുടെ ആരോപണം.

അതേസമയം ഇതേകുറിച്ചറിയില്ലെന്നാണ് സിപിഎമ്മിന്‍റെ പ്രതികരണമെങ്കിലും രമക്കെതിരെ അപരരെ നിര്‍ത്തിയതില്‍ പാര്‍ട്ടിക്കുള്ളില്‍ രണ്ടഭിപ്രായമുണ്ടെന്നാണ് സൂചന. യുഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനും, ഇടത്മുന്നണി സ്ഥാനാര്‍ത്ഥി സി കെ നാണുവിനും ഭീഷണിയായി അപരന്മാര്‍ രംഗത്തുണ്ട്. പക്ഷേ ഒരേരീതിയില്‍ പത്രികയില്‍ പേര് വയ്ക്കണമെന്ന് അപരന്മാര്‍ പറയാത്തിനാല്‍ രമ നേരിടുന്ന പ്രശ്‌നമില്ലെന്ന് മാത്രം.