തിരുവനന്തപുരം: സൊമാലിയയോട് ഉപമിച്ച് കേരളത്തെ പ്രധാനമന്ത്രി അപമാനിച്ചെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി ബിജെപി രംഗത്തെത്തി. കണ്ണൂര്‍ പേരാവൂരില്‍ കുട്ടികള്‍ക്ക് മാലിന്യം ഭക്ഷിക്കേണ്ടി വന്നുവെന്നത് വസ്തുതയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. വിശപ്പടക്കാന്‍ മാലിന്യക്കൂമ്പാരത്തില്‍ തിരഞ്ഞ കുട്ടികള്‍ക്ക് വിസര്‍ജ്യമാണ് ഭക്ഷിക്കാന്‍ കിട്ടിയതെന്നും ഈ വസ്തുത മുഖ്യമന്ത്രി മറച്ചുവെക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിസര്‍ജ്യം ഭക്ഷിക്കേണ്ടി വന്നത് കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്ന ദാരിദ്ര്യത്തിന്റെയും കൊടു പട്ടിണിയുടെയും നേര്‍ക്കാഴ്ചയാണ്. പ്രധാനമന്ത്രി ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇക്കാര്യത്തില്‍ എന്ത് നടപടി എടുത്തുവെന്നാണ് മുഖ്യമന്ത്രി പറയേണ്ടതെന്നും കുമ്മനം തിരുവനന്തപുരത്ത് പറഞ്ഞു.
- Home
- Election
- Kerala Election 2016
- പേരാവൂരില്‍ കുട്ടികള്‍ക്ക് വിസര്‍ജ്യം ഭക്ഷിക്കേണ്ടി വന്നത് വസ്തുതയാണെന്ന് കുമ്മനം
പേരാവൂരില്‍ കുട്ടികള്‍ക്ക് വിസര്‍ജ്യം ഭക്ഷിക്കേണ്ടി വന്നത് വസ്തുതയാണെന്ന് കുമ്മനം
Latest Videos
